CricketLatest NewsNewsSports

ടി20 ലോകകപ്പിൽ എല്ലാ ടീമുകളും ഇംഗ്ലണ്ടിനെ ഭയക്കുമെന്ന് പോൾ കോളിങ്വുഡ്

വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ ഒരുപാട് ടീമുകൾ ഭയപ്പെടുമെന്ന് അസിസ്റ്റന്റ് കോച്ച് പോൾ കോളിങ്വുഡ്. 2010 ൽ ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച നായകനായിരുന്നു കോളിങ്വുഡ്. 2021 ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ടൂർണ്ണമെന്റിനായി തയ്യാറെടുപ്പിലാണ് ഇംഗ്ലണ്ട് അസിസ്റ്റന്റ് കോച്ച്.

‘വരാനിരിക്കുന്ന ലോകകപ്പിലേക്ക് പോകുമ്പോൾ കഴിഞ്ഞ നാല് വർഷമായി ഞങ്ങളുടെ വൈറ്റ്-ബോൾ ഫോം കാരണം ഒരുപാട് ടീമുകൾ ഞങ്ങളെ ഭയപ്പെടുമെന്ന് കരുതുന്നു. 2010 ലെ പോലെയല്ല കാര്യങ്ങൾ, ഞങ്ങൾക്ക് ഒന്ന് മുതൽ പത്ത് വരെ മാച്ച് വിന്നർമാരുണ്ട്. അതാണ് ഞങ്ങളുടെ ബലം’ കോളിങ്വുഡ് ഇംഗ്ലീഷ് മാധ്യമങ്ങളോട് പറഞ്ഞു.

2010ൽ നടന്ന ടി20 ലോകകപ്പിൽ ഓസ്ട്രേലിയ എഴ് വിക്കറ്റിന് പരാജയപ്പെടുത്തി പോൾ കോളിങ്വുഡിന്റെ ക്യാപ്റ്റൻസിയിൽ ഇംഗ്ലണ്ട് കിരീടം ചൂടി. ക്രെയ്ഗ് കീസ്വെറ്ററുടെയും കെവിൻ പീറ്റേഴ്‌സന്റെയും മികച്ച ഇന്നിങ്‌സുകളാണ് ഇംഗ്ലണ്ട് വിജയത്തിന് അടിത്തറ പാകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button