Latest NewsIndia

ബംഗാള്‍ അക്രമം ; പോലീസുകാര്‍ പോലും തൃണമൂലിനെ ഭയന്നാണ് പ്രവര്‍ത്തിക്കുന്നത്; ഗവര്‍ണര്‍

അക്രമത്തെ തുടര്‍ന്ന് അസമിലേക്ക് പലായനം ചെയ്ത ബംഗാളിലെ ജനങ്ങളെ അഭയാര്‍ത്ഥി ക്യാമ്പുകളിലെത്തി സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

ബംഗാള്‍ : തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ട ബംഗാളില്‍ ജനങ്ങള്‍ പോലീസ് സ്റ്റേഷനില്‍ പോലും പോകാന്‍ ഭയക്കുന്ന സ്ഥിതിയെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. പോലീസുകാര്‍ ഭരണകക്ഷി നേതാക്കളെ ഭയന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. അക്രമത്തെ തുടര്‍ന്ന് അസമിലേക്ക് പലായനം ചെയ്ത ബംഗാളിലെ ജനങ്ങളെ അഭയാര്‍ത്ഥി ക്യാമ്പുകളിലെത്തി സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

ഇവിടെ നാടകീയ രംഗങ്ങളാണ് ഉണ്ടായത്. സ്ത്രീകൾ ഗവർണ്ണറുടെ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞത് വൈകാരിക രംഗങ്ങൾക്കിടയാക്കി. തിരികെ ബംഗാളിലേക്ക് വരാന്‍ ജനങ്ങളോട് നിര്‍ബന്ധിച്ചതായി ഗവര്‍ണര്‍ പറഞ്ഞു. പലരും ഭയന്ന് പിന്‍മാറുകയാണ്. ഇക്കാര്യം മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി സംസാരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ക്യാമ്പുകളില്‍ കഴിയുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുളളവര്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഗവര്‍ണറോട് സങ്കടം പങ്കുവെച്ചത്.

പലരും തൃണമൂല്‍ അക്രമങ്ങളെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ കൈകള്‍ കൂപ്പി നിലവിളിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപിക്കും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും അവരുടെ വീടുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരെയാണ് തൃണമൂല്‍ ഗുണ്ടകള്‍ ദിവസങ്ങളോളം അക്രമം നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button