COVID 19Latest NewsNewsIndia

ആദ്യ കൊവിഡ് തരംഗത്തിന് ശേഷം സർക്കാരും ഭരണസംവിധാനങ്ങളും അലംഭാവം കാട്ടിയെന്ന് ആർ എസ് എസ്

നാഗ്‌പൂർ : കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത്. നിലവിലെ കോവിഡ് പ്രതിസന്ധിക്കു കാരണം ഒന്നാം തരംഗത്തില്‍ സര്‍ക്കാരും ജനങ്ങളും ഉദ്യോഗസ്ഥരും കാണിച്ച അലംഭാവമാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

Read Also : ഇടനിലക്കാര്‍ ഇല്ലാതെ കര്‍ഷകര്‍ക്ക് നേരിട്ട് പണം എത്തിത്തുടങ്ങി ; 9 ലക്ഷം കര്‍ഷകര്‍ക്ക് എത്തിയത് 23,000 കോടി രൂപ  

രണ്ടാം തരംഗം വരുന്നുവെന്ന് നമുക്കെല്ലാം അറിയാമായിരുന്നു. ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നിട്ടും നാം അശ്രദ്ധ പ്രകടമാക്കി. മൂന്നാം തരംഗം വരുന്നുവെന്നാണ് അപ്പോള്‍ പറയുന്നത്. അതുകേട്ട് നമ്മള്‍ ഭയന്നിരിക്കണോ? അതോ ശരിയായ സമീപനം സ്വീകരിച്ച്‌ കോവിഡിനെ പൊരുതി തോല്‍പ്പിക്കണോ? കോവിഡിനെ പ്രതിരോധിക്കാന്‍ യുവാക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനായി ആര്‍എസ്‌എസ് സംഘടിപ്പിച്ച ‘പോസിറ്റിവിറ്റ് അണ്‍ലിമിറ്റഡ്’ എന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം ഭാവിയെ മുന്നില്‍ക്കണ്ട് മുന്നേറണമെന്ന് ഭാഗവത് അഭിപ്രായപ്പെട്ടു. ഇന്നത്തെ അനുഭവങ്ങളില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം. ഇന്ന് സംഭവിച്ച തെറ്റുകളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട്, മൂന്നാം തരംഗത്തെ നേരിടാനുള്ള ആത്മവിശ്വാസം നേടാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button