Latest NewsKeralaIndia

‘സസി അണ്ണൻ കഷ്ടകാലത്തിന് ഭൂരിപക്ഷ സമൂഹത്തിൽ ജനിച്ചുപോയി’- ശശി തരൂരിനെതിരെ ഉള്ള ആക്രമണത്തിൽ ജിതിൻ ജേക്കബ്

'സസി അണ്ണൻ വിശ്വാസമൊക്കെ ക്യൂബ മുകുന്ദനെ പോലെ വല്ല ടോയ്‌ലെറ്റിലും കയറി പ്രകടിപ്പിക്കണം'

തിരുവനന്തപുരം: ശശി തരൂർ പരശുരാമ ജയന്തി ആശംസിച്ച പോസ്റ്റിൽ മത മൗലിക വാദികളുടെ ആക്രമണത്തെ പരിഹസിച്ചു എഴുത്തുകാരൻ ജിതിൻ ജേക്കബ്. സസി അണ്ണൻ വിശ്വാസമൊക്കെ ക്യൂബ മുകുന്ദനെ പോലെ വല്ല ടോയ്‌ലെറ്റിലും കയറി പ്രകടിപ്പിക്കണം പരസ്യമായി പ്രകടിപ്പിക്കരുതെന്ന് ജിതിൻ പരിഹസിച്ചു.

ജിതിന്റെ പോസ്റ്റ് കാണാം:

സസി അണ്ണന്റെ പേജിൽ സമാധാനക്കാരുടെ ആക്രമണം എന്ന് കേട്ടപ്പോൾ ഒന്ന് പോയി നോക്കി.
സംഭവം നിസാരം, സസി അണ്ണൻ പരശുരാമ ജയന്തി ആശംസകൾ നേർന്നതേ ഓര്മയുള്ളൂ, പിന്നെ അവിടെ മുഴുവൻ സമാധാനക്കാരുടെ കൂട്ട ആക്രമണം ആണ്. 😁
#ParshuramJayanti
സസി അണ്ണൻ കഷ്ടകാലത്തിന് ഭൂരിപക്ഷ സമൂഹത്തിൽ ജനിച്ചുപോയി, ആ വിശ്വാസവും പിന്തുടരുന്നു. പക്ഷെ കാലം മാറി സസി അണ്ണാ. ഇവിടെ അവർ പറയും പോലെ വേണം പോസ്റ്റൊക്കെ ഇടാൻ.

അവരെ കാണിച്ച് അനുവാദം വാങ്ങാതെ പോസ്റ്റൊക്കെ ഇട്ടാൽ ഇതാകും അനുഭവം.
തമിഴ്‌നാട്ടിൽ കണ്ടില്ലേ തങ്ങൾക്ക് ഭൂരിപക്ഷം ഉള്ള മേഖലയിൽ മറ്റ്‌ വിശ്വാസികൾക്ക് പ്രവേശനം പോലും വിലക്കി. സസി അണ്ണൻ വിശ്വാസമൊക്കെ ക്യൂബ മുകുന്ദനെ പോലെ വല്ല ടോയ്‌ലെറ്റിലും കയറി പ്രകടിപ്പിക്കുക. അന്യവിശ്വാസങ്ങൾ ഇവിടെ പാടില്ലത്രേ.


ആയിരക്കണക്കിന് നിരപരാധികളെ കൊന്ന മതതീവ്രവാദി ബിൻലാദനെ പുകഴ്ത്തി ഒരു കവിതയോ, അല്ലെങ്കിൽ പലസ്തീൻ തീവ്രവാദികൾക്ക് ഐക്യദാർഢ്യമോ ഒക്കെ ആയിരുന്നു എങ്കിൽ മതേതര നേതാവായി വാഴാമായിരുന്നു 😍.

എന്ത് വസ്ത്രം ധരിക്കണം, എന്ത് സംസാരിക്കണം, എന്ത് എഴുതണം, എന്ത് വിശ്വസിക്കണം, എന്തിനെ പിന്തുണയ്ക്കണം, എപ്പോൾ ഭക്ഷണം കഴിക്കണം എന്നൊക്ക അവർ തീരുമാനിക്കുന്ന കാലമാണ് സസി.
ഇവിടെ സമാധാനത്തോടെ ജീവിക്കാൻ ഭാരതീയ സംസ്ക്കാരവും, വിശ്വാസവും അല്ല സസി പിന്തുടരേണ്ടത്, മറിച്ച് അറബികളുടെ പ്രാകൃത ഗോത്ര സംസ്ക്കാരം ആണ്. അല്ലെങ്കിൽ ഒരു പഞ്ചായത്ത്‌ ഇലക്ഷനിൽ പോലും ജയിക്കാൻ സമ്മതിക്കില്ല.

സമാധാനക്കാരുടെ ആക്രമണം ഉണ്ടായപ്പോൾ യഥാർത്ഥ സംഭവം മുക്കിയ തൊമ്മൻ ചാണ്ടിയെ കണ്ടുപഠിക്കൂ മിഷ്ടർ സസി 😍
മുക്കിയൻ അടക്കമുള്ള ഇവിടുത്തെ മറ്റ്‌ രാഷ്ട്രീയ നേതാക്കൾ നട്ടെല്ല് വളച്ച് ഞങ്ങളുടെ ചൊൽപടിക്ക് നിൽക്കുന്നത് കണ്ടില്ലേ.. അതുപോലെ നിന്നോണം. ആ ഭയം ഉണ്ടാകണം കേട്ടോ സസി 😍

shortlink

Related Articles

Post Your Comments

Related Articles


Back to top button