KeralaLatest NewsNews

‘പ്രതിസന്ധികൾക്ക് മുൻപിൽ പതറാത്ത നന്ദു, അവന്റെ വിയോഗം നാടിന്റെ നഷ്ടമാണ്’; ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

അസാമാന്യമായ ധീരതയോടെ തൻ്റെ രോഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികൾക്ക് മുൻപിൽ പതറാതെ, അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകർന്നു.

ക്യാൻസർ രോഗത്തിന്റെ അതികഠിനമായ വേദനയെ നിസാരമായി തള്ളി നമ്മൾ പുകയരുത് ജ്വലിക്കണം എന്ന് നിരന്തരം പറഞ്ഞു കൊണ്ടിരുന്ന നന്ദു മഹാദേവയുടെ മരണത്തിൽ ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധികൾക്ക് മുൻപിൽ പതറാത്ത നന്ദു നാടിനു തന്നെ തീരാ നഷ്ടമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഭരതന്നൂർ സ്വദേശി നന്ദു മഹാദേവന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നിരവധിയാളുകളാണെത്തുന്നത്.

Read Also: സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ ആശങ്ക; കടലാക്രമണം രൂക്ഷം : പലയിടത്തും വീടുകളില്‍ വെള്ളം കയറി

അർബുദ രോഗത്തിനെതിരെ അതിജീവനത്തിൻ്റെ സന്ദേശം സമൂഹത്തിനു നൽകിയ തിരുവനന്തപുരം ഭരതന്നൂർ സ്വദേശി നന്ദു മഹാദേവൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അസാമാന്യമായ ധീരതയോടെ തൻ്റെ രോഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികൾക്ക് മുൻപിൽ പതറാതെ, അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകർന്നു. സ്നേഹത്തിലൂടെയും അനുകമ്പയിലൂടെയും മനുഷ്യരെ പ്രചോദിപ്പിച്ചു. നന്ദുവിൻ്റെ വിയോഗം നാടിൻ്റെ നഷ്ടമാണ്. കുടുംബത്തിൻ്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ.

https://www.facebook.com/PinarayiVijayan/photos/a.969029933188837/4060546987370434/

shortlink

Related Articles

Post Your Comments

Related Articles


Back to top button