Latest NewsKeralaIndia

ആംബുലൻസ് പീഡനത്തെ ചൂണ്ടിക്കാട്ടിയപ്പോൾ അതിനെ ‘റേപ്പ് ജോക്ക്’ ആക്കി നിസ്സാരവൽക്കരിച്ചു- ശ്രീജിത്ത് പണിക്കർ

ഇത്രയും റിസോഴ്സുകൾ ഉണ്ടായിട്ടും ആധുനിക കേരളത്തിൽ സമയത്തിന് ആംബുലൻസ് എത്തിക്കാൻ നമുക്കായില്ല. മാപ്പ്.

പാലക്കാട്: ശ്രീജിത്ത് പണിക്കർക്ക് സ്ത്രീവിരുദ്ധൻ എന്ന പട്ടം ചാർത്തികൊടുത്തവർക്ക് ഇന്നലെ നടന്ന ആംബുലൻസ് പീഡന വാർത്ത കാട്ടി കൊടുത്ത് ശ്രീജിത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. മുൻപ് കോവിഡ് ആംബുലൻസിൽ രോഗിയെ പീഡിപ്പിച്ചതായി സ്ഥിരീകരിച്ചത് പൊലീസാണ്. ഇപ്പോൾ ഇതാ, മലപ്പുറത്ത് സമാന സാഹചര്യത്തിൽ മറ്റൊരു രോഗിക്ക് നേരെ പീഡനശ്രമം ഉണ്ടായി എന്ന് വാർത്ത. ഗൗരവമുള്ള ഈ വിഷയം ചൂണ്ടിക്കാട്ടിയപ്പോൾ അതിനെ ‘റേപ്പ് ജോക്ക്’ ആക്കി നിസ്സാരവൽക്കരിക്കാനും, ഇവിടം സ്വർഗ്ഗരാജ്യമെന്ന് PR നടത്താനുമായിരുന്നു ശ്രമം എന്നും ശ്രീജിത്ത് ആരോപിച്ചു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

കോവിഡ് അതിരൂക്ഷമായ രണ്ടാം തരംഗത്തിലും ആംബുലൻസ് പോലെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടെന്ന് വിമർശിച്ചവനെ നിമിഷാർദ്ധത്തിൽ ‘സ്ത്രീവിരുദ്ധൻ’ ആക്കി. കോവിഡ് ആംബുലൻസിൽ പീഡനം ഉണ്ടായിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ചത് ‘റേപ്പ് ജോക്ക്’ ആണെന്ന് ഗീബൽസ് ലജ്ജിക്കും വിധം പ്രൊപ്പഗാണ്ട നടത്തി. സർക്കാരിനോടുള്ള വിമർശനത്തെ വ്യക്തി കേന്ദ്രീകൃതം ആക്കാൻ ആയിരുന്നു ചിലരുടെ ശുഷ്കാന്തി മുഴുവൻ.

ഇന്നലെ വന്ന രണ്ടു വാർത്തകൾ വിഷമിപ്പിക്കുന്നതാണ്. കാസർഗോട്ട് ആംബുലൻസ് വരാത്തതുകൊണ്ട്, ഗതികെട്ട് അവസാനം ഒരു പിക്കപ്പ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച രോഗി മരണപ്പെട്ടുവത്രേ. ഓരോ ജീവനും വിലമതിക്കാനാവാത്തതാണ്. റോഡ് സൗകര്യങ്ങളോ വാഹനലഭ്യതയോ പ്രശ്നമല്ലാത്ത കേരളത്തിൽ ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത സംഭവമാണ്. സർക്കാർ സംവിധാനവും ഏകോപനവും ഇനിയെങ്കിലും ശക്തിപ്പെടുത്തിയേ മതിയാകൂ. എന്തുകൊണ്ടാണിത് തുടർന്ന് കൊണ്ടിരിക്കുന്നത്? മരണത്തിൽ കലാശിക്കുമ്പോൾ മാത്രമാണിത് വാർത്തയാവുന്നത് എന്നതും ഓർക്കുക. ഇനിയെങ്കിലും രോഗികളെ കൃത്യസമയത്ത് സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാനുള്ള സജ്ജീകരണങ്ങൾ ഉറപ്പാക്കണം.

read also: ‘വാർത്ത ശരിയല്ലെങ്കിലും ഉണ്ടാക്കണം’: ബിജെപിക്കെതിരെയുള്ള സിന്ധു സൂര്യകുമാറിന്റെ മെയിൽ പുറത്തുവിട്ട് കെ സുരേന്ദ്രൻ

രണ്ടാമത്തെ വാർത്തയും ഭീതിദമാണ്. മുൻപ് കോവിഡ് ആംബുലൻസിൽ രോഗിയെ പീഡിപ്പിച്ചതായി സ്ഥിരീകരിച്ചത് പൊലീസാണ്. ഇപ്പോൾ ഇതാ, മലപ്പുറത്ത് സമാന സാഹചര്യത്തിൽ മറ്റൊരു രോഗിക്ക് നേരെ പീഡനശ്രമം ഉണ്ടായി എന്ന് വാർത്ത. ഗൗരവമുള്ള ഈ വിഷയം ചൂണ്ടിക്കാട്ടിയപ്പോൾ അതിനെ ‘റേപ്പ് ജോക്ക്’ ആക്കി നിസ്സാരവൽക്കരിക്കാനും, ഇവിടം സ്വർഗ്ഗരാജ്യമെന്ന് PR നടത്താനുമായിരുന്നു ശ്രമം. നമ്മുടെ കണ്മുന്നിൽ നടന്ന, ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങൾ എത്ര നാൾ ഇങ്ങനെ നിഷേധിച്ച് മുമ്പോട്ട് പോകാനാകും?

സമയത്തിന് ആംബുലൻസ് ലഭ്യമാക്കാനും, ആംബുലൻസിൽ കയറുന്ന രോഗിയുടെ സുരക്ഷിതത്വം ഉറപ്പാക്കാനും നമുക്ക് എന്ത് ചെയ്യാൻ സാധിക്കും എന്ന ചർച്ച ഉണ്ടാകുന്നില്ല. ആ ചർച്ച ആൾബലവും തിണ്ണമിടുക്കും ഉപയോഗിച്ച് ബുദ്ധിപൂർവ്വം ഇല്ലാതാക്കുമ്പോൾ ഓർക്കുക, നാളെ
നമ്മിൽ ഒരാൾക്കും ഇതൊക്കെ സംഭവിക്കാം. സർക്കാർ മേഖലയിൽ ആയാലും സ്വകാര്യമേഖലയിൽ ആയാലും പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കപ്പെടണം.

സന്ദേശം കേൾക്കുന്നതിനു പകരം സന്ദേശവാഹകനു നേരെ നിറയൊഴിക്കാൻ ശ്രമിച്ചതുകൊണ്ടോ ഉറക്കം നടിച്ചത് കൊണ്ടോ എന്ത് ഫലം? അധികാരമോ പിടിപാടോ ഉള്ള ചിലർക്ക് ഇതൊക്കെ ‘ജോക്കും’, ‘പ്രതിച്ഛായയും’ മാത്രമാണ്. ഞാനുൾപ്പെടെയുള്ള സാധാരണക്കാർക്ക് ഇത് ജീവനും മരണവുമാണ്.
പരേതന് ആദരാഞ്ജലികൾ. ഇത്രയും റിസോഴ്സുകൾ ഉണ്ടായിട്ടും ആധുനിക കേരളത്തിൽ സമയത്തിന് ആംബുലൻസ് എത്തിക്കാൻ നമുക്കായില്ല. മാപ്പ്.
ഒരു സ്ത്രീയ്ക്ക് മിനിമം സുരക്ഷിതത്വം പോലും ഉറപ്പാക്കാൻ സാധിക്കാത്ത, കഴിവുകെട്ട പൊതുസമൂഹത്തിന്റെ ഭാഗമെന്ന നിലയിൽ അവരോടും തലകുനിച്ച്, അപമാനഭാരത്തോടെ ക്ഷമ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button