NewsInternational

മസ്ജിദിന് നേരെ ഭീകരാക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍ : അഫ്ഗാനിസ്താനില്‍ മസ്ജിദില്‍ ഭീകരാക്രമണം. ഇമാം ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം പ്രാര്‍ത്ഥനക്കിടയിലായിരുന്നു സംഭവം. കാബൂളിലെ ഷകര്‍ ദരാഹ് മസ്ജിദിലാണ് ഭീകരാക്രമണം ഉണ്ടായത്. പ്രാര്‍ത്ഥനയ്ക്കിടെ മസ്ജിദിന് നേരെ ഒരു സംഘം ബോംബ് എറിയുകയായിരുന്നു. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താലിബാന്‍ ഭീകരരാണ് സംഭവത്തിന് പിന്നില്‍ എന്നാണ് വിവരം.

Read Also : തീവ്രവാദികള്‍ക്കായി വല വിരിച്ചു; കരയിലൂടെയും ആകാശത്തിലൂടെയും ഹമാസുകള്‍ക്കെതിരെ തിരിച്ചടി തുടര്‍ന്ന് ഇസ്രയേല്‍

മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് അഫ്ഗാനില്‍ ഭീകരാക്രമണം ഉണ്ടാകുന്നത്. ആക്രമണങ്ങള്‍ പതിവായ സാഹചര്യത്തില്‍ താലിബാനുമായി അഫ്ഗാന്‍ ഭരണകൂടം വെടി നിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇത് ലംഘിച്ചാണ് ആക്രമണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button