KeralaLatest NewsNews

ചാരായം വാറ്റാനുള്ള കോട സൂക്ഷിച്ചത് മൊബൈല്‍ മോര്‍ച്ചറിയില്‍; ആംബുലന്‍സ് ഉടമ പിടിയില്‍

കണ്ണംകോട് സ്വദേശി അബ്ദുള്‍ റസാഖാണ് പോലീസിന്റെ പിടിയിലായത്

പത്തനംതിട്ട: ചാരായം വാറ്റാനുള്ള കോട മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച ആംബുലന്‍സ് ഉടമയും സഹായിയും പിടിയില്‍. അടൂരിലെ ആംബുലന്‍സിന്റെ ഉടമയും ഡ്രൈവറുമായ കണ്ണംകോട് സ്വദേശി അബ്ദുള്‍ റസാഖാണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ സഹായി തമിഴ്‌നാട് സ്വദേശി അനീസിനെയും പോലീസ് അറസ്റ്റ് ചെയ്തു.

Also Read: സൗമ്യയുടെ മൃതദേഹം എയർപോർട്ടിൽ നിന്നെങ്കിലും സ്വീകരിക്കാനുള്ള മര്യാദ ഗവൺമെന്റ് കാണിക്കണായിരുന്നു; പിസി ജോർജ്

അബ്ദുള്‍ റസാഖിന്റെ വീട്ടില്‍ അനധികൃതമായി ചാരായം വാറ്റുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്താനെത്തിയപ്പോഴാണ് മൊബൈല്‍ മോര്‍ച്ചറിക്കുള്ളില്‍ കോട കലക്കി സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തിയത്. 150 ലിറ്ററോളം കോടയാണ് മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നത്. കലത്തിലും വീപ്പയിലുമായി 20 ലിറ്റര്‍ കോടയും പത്ത് ലിറ്റര്‍ ചാരായവും കണ്ടെത്തിയിട്ടുണ്ട്.

ഒരു സംഘം പോലീസുകാര്‍ റസാഖ് താമസിക്കുന്ന കണ്ണംകോട്ടെ വീട്ടിലും ഒരു സംഘം പോലീസുകാര്‍ വേഷം മാറി തൊട്ടടുത്തുള്ള ഇയാളുടെ തന്നെ പഴയ വീട്ടിലും എത്തി. ഈ സമയം ഗ്യാസ് അടുപ്പില്‍ ചാരായം വാറ്റുകയായിരുന്നു. പോലീസിനെ കണ്ടതോടെ സോബിന്‍ തമ്പി എന്നയാള്‍ ഓടിരക്ഷപ്പെട്ടു. ഒരു ലിറ്റര്‍ ചാരായം 2000 രൂപയ്ക്കാണ് ഇവര്‍ വിറ്റിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button