Latest NewsNewsBahrainGulf

ബഹ്‌റൈനിൽ വാഹനാപകടം; മൂന്നുപേർക്ക് ദാരുണാന്ത്യം

മനാമ: ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ മൂന്ന് വിദേശികള്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സല്ലാഖ് ഹൈവേയില്‍ ബഹ്‌റൈന്‍ യൂണിവേഴ്‌സിറ്റിക്ക് സമീപമുണ്ടായ അപകടത്തില്‍ മൂന്ന് ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചിരിക്കുന്നത്.

ഇന്നലെ പുലര്‍ച്ചെയാണ് അപടകമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായും അപകടത്തില്‍ അന്വേഷണം ആരംഭിച്ചെന്നും ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. വിവരമറിഞ്ഞ ഉടന്‍ എമര്‍ജന്‍സി പെട്രോൾ സംഘം സ്ഥലത്തെത്തിയിരുന്നു. അപടത്തില്‍പ്പെട്ട വാഹനങ്ങള്‍ ട്രക്ക് ഉപയോഗിച്ച് നീക്കം ചെയ്തു. ബംഗ്ലാദേശ് സ്വദേശി ഓടിച്ച വാഹനം തെറ്റായ ദിശയിലെത്തുകയും സ്വദേശി ഓടിച്ചിരുന്ന കാറുമായി കൂട്ടിയിടിക്കുകയുമായിരുന്നെന്നാണ് വിവരം ലഭിക്കുന്നത്.

സിവില്‍ ഡിഫന്‍സ് സംഘമെത്തി ഡ്രൈവര്‍മാരെയും യാത്രക്കാരെയും വാഹനങ്ങളില്‍ നിന്ന് പുറത്തെത്തിച്ചു. മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയുണ്ടായി. പരിക്കേറ്റതിനെ തുടര്‍ന്ന് സ്വദേശി ഡ്രൈവറെയും ബംഗ്ലാദേശി യാത്രക്കാരനെയും ചികിത്സയ്ക്കായി ബിഡിഎഫ് ആശുപത്രിയില്‍ എത്തിച്ചു. മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞതായി ബംഗ്ലാദേശ് എംബസി അധികൃതര്‍ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ബംഗ്ലാദേശ് സമൂഹവുമായി സഹകരിച്ച് മരിച്ച മൂന്നാമത്തെ ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button