Latest NewsNewsIndia

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു, മൂന്ന് എം.എല്‍.എമാര്‍ കസ്റ്റഡിയില്‍

കൊല്‍ക്കത്ത: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ പൊലീസ് കസ്റ്റഡിയില്‍. പശ്ചിമബംഗാളിലാണ് സംഭവം. എം.എല്‍.എമാരായ ശങ്കര്‍ ഘോഷ്, അനന്ദമോയ് ബര്‍മന്‍, ശിഖ ഛദ്ദോപാധ്യായ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചു.

Read Also : കോവിഡ് രണ്ടാം തരംഗത്തെ പിടിച്ചുകെട്ടിയ യു.പി സര്‍ക്കാറിന് അപൂര്‍വ്വ നേട്ടം, യോഗിക്ക് അഭിനന്ദനവുമായി ബോംബെ ഹൈക്കോടതി

വടക്കന്‍ ബംഗാളില്‍ കോവിഡ് മരണസംഖ്യ ഉയരുന്നത് സര്‍ക്കാറിന്റെ വീഴ്ചയാണെന്നാരോപിച്ച് പ്രതിഷേധം സംഘടിപ്പിച്ചതിനാണ് എം.എല്‍.എമാരെ അറസ്റ്റ് ചെയ്തത്. സിലിഗുരിയിലെ സഫ്ദര്‍ ഹാഷ്മി ചൗക്കില്‍ ധര്‍ണ നടത്തിയ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എന്നാല്‍, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ധര്‍ണ നടത്തിയതെന്നും സ്ഥലത്ത് ആള്‍ക്കൂട്ടം ഉണ്ടായിരുന്നില്ലെന്നും പൊലീസ് പക്ഷപാതപരമായി പെരുമാറുകയാണെന്നും എം.എല്‍.എമാര്‍ ആരോപിച്ചു. അതേസമയം, ലോക്ഡൗണില്‍ പ്രതിഷേധം സംഘടിപ്പിച്ച് ജനങ്ങളെ ഒറ്റിക്കൊടുക്കുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ദുരന്ത സാഹചര്യത്തെ പോലും രാഷ്ട്രീയപരമായി ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും തൃണമൂല്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button