KeralaLatest NewsNews

സർക്കാർ മാതൃക കാണിക്കാൻ ബാധ്യസ്ഥർ, സത്യപ്രതിജ്ഞാ മാമാങ്കം വേണോ; മുഖ്യമന്ത്രിയോട് പിസി ജോർജ്

കോട്ടയം : രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് വളരെ ലളിതമായി നടത്തണമെന്ന് മുഖ്യ മന്ത്രിയോട് പി സി ജോര്‍ജ്. മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ സർക്കാർ ജനങ്ങൾക്ക് മാതൃക സൃഷ്ടിക്കാൻ ബാധ്യസ്ഥരാണ്. കോവിഡ് മഹാമാരി രൂക്ഷമായി നിൽക്കുന്ന ഈ അവസരത്തിൽ സത്യപ്രതിജ്ഞ മാമാങ്കം നടത്തണോ വേണ്ടയോ എന്ന തരത്തിൽ പലവിധ ചർച്ചകൾ പുറത്ത് നടക്കുന്നുണ്ട്. പക്ഷേ ഈ പ്രതിസന്ധി ഘട്ടത്തിൽ ഒരു ഭരണകൂടം അധികാരം ഏറ്റെടുക്കേണ്ടത് ഈ നാടിനെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണെന്നും പിസി ജോർജ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു
പിസി ജോർജിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം……………………….

ബഹുമാനപെട്ട മുഖ്യമന്ത്രി,

കോവിഡ് മഹാമാരി കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ സത്യപ്രതിജ്ഞ മാമാങ്കം നടത്തണോ വേണ്ടയോ എന്ന രീതിയിൽ പലവിധ ചർച്ചകൾ നടക്കുന്നു .
ഈ പ്രതിസന്ധി ഘട്ടത്തിൽ ഒരു ഭരണകൂടം അധികാരം ഏറ്റെടുക്കേണ്ടത് ഈ നാടിനെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്‌.

Read Also  : ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാൻ കോവിഡ് രോഗി നാടുചുറ്റുന്നു ; ഒടുവിൽ കയ്യോടെ പിടികൂടി പോലീസ്

എന്നാൽ ഈ നാട് മുഴുവൻ അടച്ചിട്ടിരിക്കുന്ന ഈ അവസരത്തിൽ പരമാവധി മുൻകരുതലുകൾ എടുത്തു ഏറ്റവും ലളിതമായ രീതിയിൽ സത്യപ്രതിജ്ഞ നടത്തുന്നതാണ് ഉചിതം എന്നാണ് എന്റെ അഭിപ്രായം . ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഇലക്ഷൻ കൗണ്ടിംഗ് ദിനത്തിൽ ചെയ്ത പോലെ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം. മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ സർക്കാർ ജനങ്ങൾക്ക് മാതൃക സൃഷ്ടിക്കാൻ ബാധ്യസ്ഥരാണ്……

പി സി ജോർജ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button