KeralaLatest NewsNews

സന്ദീപ് വാചസ്പതിക്ക് പെൺകുഞ്ഞ് പിറന്നു; വീണ്ടും അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സന്ദീപ്

ആലപ്പുഴ എൻ ഡി എ സ്ഥാനാർത്ഥിയായിരുന്ന സന്ദീപ് വാചസ്പതിക്ക് പെൺകുഞ്ഞ് പിറന്നു. വീണ്ടും അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് ബിജെപി നേതാവ്. ‘ഒരു സ്വകാര്യ സന്തോഷം. വീണ്ടും അച്ഛനായി. ഈശ്വരാനുഗ്രഹത്താൽ പെൺകുഞ്ഞാണ്. അമ്മയും മകളും സുഖമായി ഇരിക്കുന്നു.’ സന്ദീപ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. കുഞ്ഞിന് ആയുരാരോഗ്യം നേർന്നുകൊണ്ടുള്ള നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

ചാനൽ ചർച്ചകളിലേതുൾപ്പെടെ കുറിക്കുകൊള്ളുന്ന വാക്സാമർഥ്യത്തിലൂടെ കേരള ജനതയുടെ ശ്രദ്ധ പിടിച്ചുപറ്റിയ സന്ദീപ് ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. പുന്നപ്ര–വയലാർ രക്തസാക്ഷി മണ്ഡപത്തിലെ വിവാദമായ പുഷ്പാർച്ചനയോടെയായിരുന്നു വാചസ്പതിയുടെ തുടക്കം. മാധ്യമപ്രവർത്തനത്തിൽ നിന്നുമാണ് സന്ദീപ് പിന്നീട് രാഷ്ട്രീയത്തിലേക്കിറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button