Latest NewsNewsIndia

നരേന്ദ്ര മോദിക്കെതിരായുള്ള പോസ്റ്റർ; പിന്നിൽ പ്രവർത്തിച്ചത് ആം ആദ്മി പ്രവർത്തകൻ; പോസ്റ്ററിനായി ചെലവഴിച്ചത് 9000 രൂപ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡൽഹിയിൽ പോസ്റ്റർ പതിപ്പിച്ച സംഭവത്തിന് പിന്നിൽ ആംആദ്മി പ്രവർത്തകർ. അരവിന്ദ് ഗൗതം എന്ന ആംആദ്മി പ്രവർത്തകനാണ് സംഭവത്തിന് പിന്നിലെ സൂത്രധാരനെന്ന് പോലീസ് വ്യക്തമാക്കി. ഒളിവിലായ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Read Also: ‘നരകത്തിലെ വിറക് കൊള്ളിയായ നിനക്ക് സ്വർഗ്ഗത്തിലെ ഹൂറന്മാരെ കാണുമ്പോൾ അസൂയയാണ്’; ജസ്‌ലയ്ക്ക് നേരെ സൈബർ ആക്രമണം

കോവിഡ് വിഷയം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ പരാജയമാണെന്ന് ആരോപിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പതിപ്പിച്ചിരുന്നത്.

ഹിന്ദിയിലായിരുന്നു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മോദിജി, നമ്മുടെ കുഞ്ഞുങ്ങൾക്കായുള്ള വാക്സിൻ എന്തിനാണ് വിദേശത്തേക്ക് കയറ്റി അയച്ചത് എന്നായിരുന്നു പോസ്റ്ററിലെ വാചകങ്ങൾ. സംഭവവുമായി ബന്ധപ്പെട്ട് 17 ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു.

പിടിയിലായവരുടെ മൊഴിയിൽ നിന്നാണ് സംഭവത്തിന് പിന്നിൽ അരവിന്ദ് ഗൗതമാണെന്ന് പോലീസ് കണ്ടെത്തിയത്. വാട്ട്‌സ് ആപ്പ് സന്ദേശത്തിലൂടെയാണ് പോസ്റ്റർ നിർമാണത്തിനുള്ള നിർദേശം അരവിന്ദ് നൽകിയത്. ഇതിനായി 9,000 രൂപയും ഇയാൾ കൈമാറിയിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു.

Read Also: 18 വയസ് മുതൽ 44 വയസുവരെ പ്രായമുള്ള മുൻഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷൻ ഇന്നു മുതൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button