Latest NewsIndiaNewsCrime

അഞ്ച്​ വയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; 13 -കാരനെതിരെ കേസ്

ഭോപ്പാല്‍: അഞ്ച്​ വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ13-കാരനെതിരെ കേസെടുത്ത് പോലീസ്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് 13 -കാരനെതിരെ പൊലീസ്​ കേസെടുത്തിരിക്കുന്നത്​.

പെണ്‍കുട്ടിയുടെ അയൽവാസിയാണ് 13 -കാരൻ. പെണ്‍കുട്ടി മുറ്റത്ത്​ കളിച്ച്‌​ കൊണ്ടിരിക്കുന്നതിനിടെ ആൺകുട്ടി ലൈംഗികമായി അതിക്രമം നടത്തിയെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. മകളുടെ വസ്​ത്രം നീക്കിയ ശേഷം സ്വകാര്യഭാഗത്തു സ്​പര്‍ശിച്ചുവെന്നാണ്​ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്​​. ഈ സമയം പെൺകുട്ടിയുടെ അമ്മ ഇതു കണ്ടുകൊണ്ടു വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം.

Read Also  :  ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ക്ഷീര മേഖലയെ ഒഴിവാക്കണം; ആവശ്യവുമായി മില്‍മ

ശരീരത്തില്‍ അയൽവീട്ടിലെ ആൺകുട്ടി സ്​പര്‍ശിച്ച കാര്യം പെണ്‍കുട്ടി അമ്മയോട്​ വെളിപ്പെടുത്തിയതായി പൊലീസ്​ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 13 കാരനെതിരെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button