KeralaLatest NewsNews

പലസ്തീനിലെ ജനങ്ങളെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ ക്രൂരതയില്‍ ഐക്യരാഷ്ട്ര സഭ ഇടപെടണം: മഹല്ല് ജമാഅത്ത് കൗണ്‍സില്‍

സി.പി.എം നിലപാടിനെ രാജ്യ ഒറ്റക്കെട്ടായി പിന്തുണയ്ക്കണം

കായംകുളം: രാജ്യാന്തര നിയമങ്ങളെല്ലാം കാറ്റില്‍പറത്തി പലസ്തീനിലെ ജനങ്ങളെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ ക്രൂരത അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സംഘടന ഇടപെടണമെന്ന് മഹല്ല് ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി. വിഷയത്തില്‍ സി.പി.എം അടക്കമുള്ള ഇടത് പാര്‍ട്ടികളുടെ നിലപാടിനെ രാജ്യം ഒറ്റക്കെട്ടായി പിന്തുണക്കണം. പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ ഇടപെടല്‍ അടിയന്തരമായി നടത്തണമെന്നും യോഗം അഭ്യര്‍ഥിച്ചു.

Read Also :‘യഹൂദന്മാരുടെ അമ്മയെയും പെങ്ങന്മാരെയും ബലാല്‍സംഗം ചെയ്യണം’; വംശീയ അധിക്ഷേപവുമായി ലണ്ടനിൽ ഹമാസ് അനുകൂലികളുടെ പ്രകടനം

ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് ഐ. ശിഹാബുദ്ദീന്‍ കായംകുളം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ.എ. കരീം വിഷയാവതരണം നടത്തി. അഖിലേന്ത്യ കോ-ഓഡിനേറ്റര്‍ ഉവൈസ് സൈനുലബ്ദീന്‍ ഉദ്ഘാടനം ചെയ്തു.

കോവിഡ് മാഹാമാരിയിലും മഴക്കെടുതിയിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സംസ്ഥാന-ജില്ലതലത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് രൂപീകരിക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് സാധ്യമായ സഹായങ്ങള്‍ നല്‍കണമെന്ന് മഹല്ല് കമ്മിറ്റികളോട് യോഗം അഭ്യര്‍ത്ഥിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button