KeralaLatest NewsNews

സൗമ്യയുടെ കുടുംബത്തിന് അയക്കുന്ന ഓരോ രൂപയും ഭരണകൂടത്തിന്റെ നീതി നിഷേധത്തിനെതിരെയുള്ള പ്രതിഷേധമാവട്ടെ: പി സി ജോർജ്

ഇടുക്കി : ഇസ്രായേലിൽ വെച്ചുണ്ടായ തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തെ തിരിഞ്ഞു നോക്കുകയോ , ധനസഹായം പ്രഖ്യാപിക്കാനോ സർക്കാർ തയ്യാറാകാത്തതിനെതിരെ പൂഞ്ഞാര്‍ മുൻ എംഎൽഎ പി സി ജോർജ് രംഗത്ത് . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത് . സൗമ്യയുടെ കുടുംബത്തിനെ സഹായിക്കാൻ എല്ലാവരും ഒത്തൊരുമിക്കണമെന്നും പി സി ജോർജ് പോസ്റ്റിൽ പറയുന്നു.

Read Also : നാട്ടിലുള്ള പ്രവാസികള്‍ക്ക്‌ ആദ്യം വാക്സിൻ നൽകണമെന്ന് ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ 

“നമ്മുടെ നാടിന്റെ നട്ടെല്ല് ഇവർ പ്രവാസികളാണ് . അവരിലൊരാൾ , ഒരു മാലാഖ കുട്ടി ഇസ്രായേലിൽ വെച്ചുണ്ടായ തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും , തിരിഞ്ഞു നോക്കുകയോ , ധനസഹായം പ്രഖ്യാപിക്കാനോ ഭരണകൂടം തയ്യാറാവാത്ത സാഹചര്യത്തിൽ ആ കുടുംബത്തിന് ഒരു കൈതാങ്ങാവാൻ നമ്മൾക്കൊരുരുത്തർക്കും കൈകോർക്കാം “, പി സി ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.

സൗമ്യയുടെ ഭർത്താവ് സന്തോഷിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഫേസ്ബുക്കിൽ ഷെയർ ചെയ്ത പി സി ജോർജ്, സൗമ്യയുടെ കുടുംബത്തിന് അയക്കുന്ന ഓരോ രൂപയും ഭരണകൂടത്തിന്റെ നീതി നിഷേധത്തിനെതിരെയുള്ള പ്രതിക്ഷേധമാവട്ടെയെന്ന് തന്റെ പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

നമ്മുടെ ഈ കൊച്ചു കേരളത്തിൽ എന്ത് തരം പ്രതിസന്ധിയുണ്ടായാലും കൈത്താങ്ങാവുന്ന ഒരു കൂട്ടം മനുഷ്യർ ഈ ലോകത്തുണ്ട് .

‘ജീവിതം കരുപിടിപ്പിക്കുവാൻ കടല് കടന്നു പോയി ജോലിയെടുക്കുന്ന പ്രവാസികൾ “
നമ്മുടെ നാടിന്റെ നട്ടെല്ല് ഇവർ പ്രവാസികളാണ് .

അവരിലൊരാൾ , ഒരു മാലാഖ കുട്ടി ഇസ്രായേലിൽ വെച്ചുണ്ടായ തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും , തിരിഞ്ഞു നോക്കുകയോ , ധനസഹായം പ്രഖ്യാപിക്കാനോ ഭരണകൂടം തയ്യാറാവാത്ത സാഹചര്യത്തിൽ ആ കുടുംബത്തിന് ഒരു കൈതാങ്ങാവാൻ നമ്മൾക്കൊരുരുത്തർക്കും കൈകോർക്കാം .

നിങ്ങൾ ഓരോരുത്തർക്കും ആവുന്ന സഹായം ആ കുടുംബത്തിന് നൽകുവാൻ ശ്രമിക്കുക .
സൗമ്യയുടെ ഭർത്താവു സന്തോഷിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു

Name : santhosh
Account Number :13300100120418
IFSC Code : FDRL0001330
Branch : Karimpan, Idukki

നിങ്ങൾ സൗമ്യയുടെ കുടുംബത്തിന് അയക്കുന്ന ഓരോ രൂപയും ഭരണകൂടത്തിന്റെ നീതി നിഷേധത്തിനെതിരെയുള്ള പ്രതിക്ഷേധമാവട്ടെ .

#justiceforsoumya
#helpforsoumya

പി സി ജോർജ്

https://www.facebook.com/pcgeorgeofficialpage/posts/3958271690917652?__cft__[0]=AZX9uDhhwmJLivJGhEzhlzg-JsXqSkbbNlrD5XfE6GC2E3fmk7w70GsVQUrc399ZIVhvqSUYhjedDXrYsQkML_a5YBplRAqgNbcliCyjL80YvEsfSjtnUu2aqCEkEn2hc7ba0k6T33igCwbxBm-iPOP3&__tn__=%2CO%2CP-R

 

shortlink

Related Articles

Post Your Comments

Related Articles


Back to top button