COVID 19Latest NewsNewsIndia

സർവ്വസജ്ജമാണ് സർക്കാർ ; മൂന്നാം തരംഗം നേരിടാനും തയ്യാർ എന്ന് യോഗി ആദിത്യനാദ്

ലഖ്നോ: ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. കോവിഡിന്റെ മൂന്നാം തരം​ഗം നേരിടാനും യു.പി തയാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക പരിശീലനം നേടിയ സംഘത്തിന് അധിക പരിശോധന കിറ്റ് നല്‍കുകയും അവരെ ​വിദൂര​ഗ്രാമപ്രദേശങ്ങളിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ ഒളിച്ചുവെക്കാനൊന്നുമില്ല. എല്ലാം വ്യക്തമാണ്. കോവിഡ് പരിശോധനയുടെയും ഫലത്തിന്റെയും മരണത്തിന്റെയും കണക്കുകള്‍ സര്‍ക്കാറിന്റെ കോവിഡ് പോര്‍ട്ടല്‍ വെബ്സൈറ്റിലുണ്ട് -ആദിത്യനാഥ് പറഞ്ഞു.

Also Read:സിൻജിയാങ്ങിലെ മുസ്ലീം സ്ത്രീകളെ അടിച്ചമർത്താനൊരുങ്ങി ചൈന

ഉത്തര്‍പ്രദേശിലെ ജനസംഖ്യകണക്കിലെടുക്കുമ്പോൾ കോവിഡ് രണ്ടാം തരം​ഗത്തില്‍ നിയന്ത്രണവിധേയമാകുമോയെന്ന ആശങ്കയുണ്ടായിരുന്നു.
എന്നാല്‍ അത്തരത്തില്‍ സംഭവിച്ചില്ലെന്നും യോ​ഗി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ്, ഗാസിപൂര്‍ എന്നിവിടങ്ങിലെ ഗംഗാ തീരത്ത് ദിനംപ്രതി കണ്ടെത്തുന്ന മൃതദേഹങ്ങളുടെ എണ്ണം കൂടിവരികയാണ്. നിലവില്‍ 1,93,815 കൊവിഡ് രോഗികളാണ് ഉത്തര്‍പ്രദേശില്‍ ചികിത്സയിലുള്ളത്. ഇതുവരെ 6,957 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button