KeralaLatest NewsNews

കമ്യൂണിസ്റ്റ് പാർട്ടിയിൽ വിപ്ലവം വരുന്നത് പിൻവാതിലിലൂടെ; പരിഹാസവുമായി ബി ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ. കമ്യൂണിസ്റ്റ് പാർട്ടിയിൽ വിപ്ലവം വരുന്നത് പിൻവാതിലിലൂടെയാണെന്ന് അദ്ദേഹം വിമർശിച്ചു. കെ കെ ശൈലജയെ രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: മന്ത്രിസഭാ രൂപീകരണം മുഖ്യമന്ത്രിയുടെ അവകാശം; കെ കെ ശൈലജയെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ പരിഹാസവുമായി സന്ദീപ് വാര്യർ

സിപിഎം നേതാവ് മുഹമ്മദ് റിയാസിന് മന്ത്രി പദവി നൽകിയതിനെയും അദ്ദേഹം വിമർശിച്ചു. ഗൗരിയമ്മ പുറത്തായത് സവർണാധിപത്യത്തെ തുടർന്നാണെങ്കിൽ ഇന്ന് ഷൈലജ പുറത്താവുന്നത് സ്വേച്ഛാധിപത്യത്തെ തുടർന്നാണ്. രണ്ടും ഒരേ നാമത്തിന്റെ പര്യായ പദങ്ങളാണ്. ടീച്ചർ മാറി പ്രൊഫസർ വരുമ്പോഴും, മൊയ്തീൻ പോയി മരുമോൻ വരുമ്പോഴും, വിപ്ലവം വരുന്നത് തോക്കിൻ കുഴലിലൂടെയല്ല, പിൻ വാതിലിലൂടെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

കെ കെ ശൈലജയ്ക്ക് മന്ത്രിസ്ഥാനം നൽകാതിരുന്നതിന് സിപിഎമ്മിനും പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനമാണ് വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നത്. മുഖ്യമന്ത്രി ഒഴികെ മറ്റുള്ള മന്ത്രിമാരെല്ലാം പുതുമുഖങ്ങൾ മതിയെന്ന പാർട്ടിയുടെ തീരുമാനമാണ് കെ കെ ശൈലജയെ ഒഴിവാക്കാൻ കാരണം. ശൈലജയ്ക്ക് മാത്രമായി ഇളവ് നൽകേണ്ടെന്നാണ് പാർട്ടിയുടെ തീരുമാനം.

Read Also: ‘നിഷ്പക്ഷൻ’ ആയി സഭാനടപടികൾ ‘നിരീക്ഷിക്കാൻ’ ലഭിച്ച അവസരം പ്രയോജനപ്പെടുത്താൻ സാധിക്കട്ടെ; ശ്രീജിത്ത് പണിക്കർ

shortlink

Related Articles

Post Your Comments

Related Articles


Back to top button