KeralaLatest NewsNews

150 തവണ രക്തദാനം നടത്തിയ പൊതുപ്രവര്‍ത്തകന്‍; ബൈജു നെല്ലിമൂട് കോവിഡ് ബാധിച്ചു മരിച്ചു

രണ്ട് തവണ സംസ്ഥാനത്തെ ഏറ്റവും നല്ല രക്ത ദാതാവിനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്

തിരുവനന്തപുരം: വ്യാപാരിയും പൊതുപ്രവര്‍ത്തകനുമായ ബൈജു നെല്ലിമൂട് കോവിഡ് ബാധിച്ച് മരിച്ചു. 150 തവണ രക്തദാനം നടത്തി മാതൃകയായ വ്യക്തിയായിരുന്നു ബൈജു. ബൈജുവിന് രണ്ട് തവണ സംസ്ഥാനത്തെ ഏറ്റവും നല്ല രക്ത ദാതാവിനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

Also Read: ഹമാസിനൊപ്പം ചേർന്ന് ഇസ്രയേലിനെ ആക്രമിച്ചു; ലെബനന്റെ 3 റോക്കറ്റുകൾ കടലിൽ പതിച്ചു, 6 മിസൈലുകൾ സ്വന്തം രാജ്യത്തും വീണു

കോവിഡ് 19ന്റെ ഒന്നാം തരംഗത്തില്‍ ഉള്‍പ്പെടെ കേരളത്തിലുടനീളം നിരവധിയാളുകള്‍ക്കാണ് ബൈജു രക്തം ദാനം ചെയ്തത്. ആറ് മാസം ഇടവിട്ട് രക്തദാനം നടത്തി തുടങ്ങിയ ബൈജു പിന്നീട് അത് മൂന്ന് മാസത്തിലൊരിക്കലാക്കി മാറ്റിയിരുന്നു. അന്താരാഷ്ട്ര രക്തദിനാചരണത്തിന്റെ ഭാഗമായി നടന്ന രക്തദാന ക്യാമ്പിലാണ് ബൈജു സെഞ്ച്വറി തികച്ചത്.

സ്വയം രക്തദാനം നടത്തുന്നതിന് പുറമെ തന്റെ നാട്ടുകാരെയും സുഹൃത്തുക്കളെയും രക്തദാനം നടത്താന്‍ പ്രോത്സാഹിപ്പിക്കാനും ബൈജു മറന്നിരുന്നില്ല. നെല്ലിമൂട് ഗ്രാമത്തിന് രക്തദാന ഗ്രാമം എന്ന വിശേഷണം ലഭിച്ചതിന് പിന്നില്‍ ബൈജുവിന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെ മുന്നൂറോളം രക്തദാതാക്കളാണ് നെല്ലിമൂട് ഗ്രാമത്തിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button