Latest NewsIndia

ടൗട്ടേ ചുഴലിക്കാറ്റില്‍ പെട്ട് മുംബൈ തീരത്ത് ഒഎന്‍ജിസി ബാര്‍ജ് മുങ്ങി 127 പേരെ കാണാതായി: രക്ഷാപ്രവര്‍ത്തനം തുടരുന്നു

മൂന്നുബാര്‍ജുകളിലായി നാനൂറിലേറെപ്പേര്‍ ഉണ്ടായിരുന്നപ്പോഴാണ് അപകടമുണ്ടായത്.

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റ് മംബൈ തീരത്ത് വരുത്തിവെച്ചത് വന്‍ അപകടങ്ങള്‍. മുംബൈ തീരത്ത് ടൗട്ടേ ചുഴലിക്കാറ്റില്‍ പെട്ട് ഒഎന്‍ജിസി ബാര്‍ജുകള്‍ മുങ്ങി 127പേരെ കാണാതായി. മൂന്നുബാര്‍ജുകളിലായി നാനൂറിലേറെപ്പേര്‍ ഉണ്ടായിരുന്നപ്പോഴാണ് അപകടമുണ്ടായത്. 147 പേരെ നാവികസേന രക്ഷപ്പെടുത്തി. നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അതേസമയം ബാര്‍ജ് പി305 എന്ന ബാര്‍ജിലെ 136 പേരെ രക്ഷപ്പെടുത്തിയതായി നാവികസേനാ വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി. ബോംബെ ഹൈ ഏരിയയിലെ ഹീര എണ്ണപ്പാടത്ത് നിന്ന് 273 പേര്‍ ഉള്ള ബാര്‍ജ് ജ305 ഒഴുകിപ്പോയെന്നും രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കണമെന്നുമുള്ള സന്ദേശം ലഭിച്ചു. ഇതേ തുടര്‍ന്ന് ഐഎന്‍എസ് കൊച്ചി സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചേരുകയായിരുന്നുവെന്ന് നാവിക സേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ദക്ഷിണപടിഞ്ഞാറന്‍ മുംബൈയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് എണ്ണപ്പാടങ്ങള്‍. 137 പേരുള്ള ഗാല്‍ കണ്‍സ്ട്രക്ടര്‍ എന്ന ബാര്‍ജും അപകടത്തില്‍ പെട്ടിട്ടുണ്ട്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് മുംബൈ തീരത്ത് നിന്ന് 8 നോട്ടിക്കല്‍ മൈല്‍ അകലെവച്ചാണ് ഈ ബാര്‍ജ് അപകടത്തില്‍പെട്ടത്. ഈ ബാര്‍ജില്‍ ഉള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ബാര്‍ജ് എസ്‌എസ്3യില്‍ 297 പേരാണ് ഉള്ളത്.

read also: പിള്ളയുടെ സ്വത്തെല്ലാം കൃത്രിമ മാര്‍ഗ്ഗത്തിലൂടെ ഗണേഷ് തട്ടിയെടുത്തെന്ന് ചേച്ചിയുടെ പരാതി: മന്ത്രിസ്ഥാനം തെറിച്ചു!

ഇവരേയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.ഇന്നലെ വൈകുന്നേരത്തോടെയാണ് മുംബൈ തീരത്ത് രണ്ടു ബാര്‍ജുകള്‍ അപകടത്തില്‍ പെട്ടത്. കൊടുങ്കാറ്റില്‍ പെട്ട ഇവ ഒഴുകി നടക്കുന്ന ഒരു സ്ഥിതിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് നാവിക സേനയുടെ രണ്ടു യുദ്ധകപ്പലുകള്‍ രക്ഷാപ്രവര്‍ത്തിന് വേണ്ടി തിരിച്ചു. ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത എന്നീ യുദ്ധ കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടെ എത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button