KeralaLatest NewsNews

ഗൗരിയമ്മയോടൊപ്പമുള്ള ശൈലജ ടീച്ചറുടെ ചിത്രം പങ്കുവെച്ച് ഗീതു മോഹന്‍ദാസ്

ശൈലജയെ ഒഴിവാക്കിയതില്‍ ആര്‍ക്കും അതൃപ്തിയില്ലെന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം

തിരുവനന്തപുരം: കെ.കെ ശൈലജയെ മന്ത്രിസഭയിലേയ്ക്ക് പരിഗണിക്കാത്തതില്‍ സിപിഎമ്മിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പാര്‍ട്ടിക്കുള്ളിലും അണികള്‍ക്കിടയിലും ഒരുപോലെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയ തീരുമാനമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലായി പ്രശസ്ത നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസും വിമര്‍ശനവുമായി രംഗത്തെത്തി. ഗൗരിയമ്മയോടൊപ്പമുള്ള ശൈലജ ടീച്ചറുടെ ഫോട്ടോ പങ്കുവെച്ചാണ് ഗീതു മോഹന്‍ദാസ് പ്രതിഷേധം അറിയിച്ചത്.

Also Read: പ്രതീക്ഷകൾ അസ്തമിപ്പിച്ചത് പാർട്ടിയുടെ നയം; റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ടീച്ചറമ്മയുടെ കരുതൽ ഇനി ആരോഗ്യ മേഖലയിലില്ല

മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുമ്പോള്‍ കെ.കെ ശൈലജക്ക് വേണ്ടി മാത്രം ഇളവ് നല്‍കേണ്ടതില്ലെന്ന നിര്‍ണ്ണായക തീരുമാനമാണ് സിപിഎം കൈക്കൊണ്ടത്. കെ.കെ ശൈലജക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അത് അവസാന നിമിഷം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. നിപ്പ, പ്രളയം, കോവിഡ് എന്നീ വെല്ലുവിളികള്‍ ഉണ്ടായപ്പോള്‍ കേരളത്തിന്റെ ആരോഗ്യ മേഖല മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇതിന് പിന്നാലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ച ശൈലജയ്ക്ക് മന്ത്രി സ്ഥാനം ഏറെക്കുറെ ഉറപ്പായിരുന്നു.

തോമസ് ഐസക്ക്, ഇ.പി ജയരാജന്‍, ജി.സുധാകരന്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പമാണ് കെ.കെ ശൈലജയെയും സിപിഎം പരിഗണിച്ചതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞു. അതേസമയം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കെ.കെ ശൈലജ ഏറെ ശ്രദ്ധ നേടിയിരുന്നുവെന്നും ശൈലജയെ ഒഴിവാക്കിയതില്‍ ആര്‍ക്കും അതൃപ്തിയില്ലെന്നുമായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button