Latest NewsKeralaNews

പ്രഗത്ഭരായ പുതുമുഖങ്ങളുടെ സാന്നിദ്ധ്യം മന്ത്രിസഭക്ക് മിഴിവേകും; നിയുക്ത മന്ത്രിമാർക്ക് അഭിവാദ്യങ്ങൾ അറിയിച്ച് ജലീൽ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ നിയുക്ത മന്ത്രിമാർക്ക് അഭിനന്ദനം അറിയിച്ച് കെ ടി ജലീൽ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം നിയുക്ത മന്ത്രിമാർക്ക് അഭിനന്ദനം അറിയിച്ചത്.

എല്ലാ അർത്ഥത്തിലും ഒരു പുതു മന്ത്രിസഭയാണ് വരാൻ പോകുന്നതെന്നും പ്രഗൽഭരായ പുതുമുഖങ്ങളുടെ സാന്നിദ്ധ്യം ഈ മന്ത്രിസഭക്ക് മിഴിവേകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സർക്കാറിനും നിയുക്ത മന്ത്രിമാർക്കും ഹൃദയാഭിവാദ്യങ്ങൾ നേരുന്നു- കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സഖാവ് പിണറായി വിജയൻ്റെ നേതൃത്വത്തിലെ രണ്ടാം മന്ത്രിസഭ അധികാരമേൽക്കുകയാണ്. എല്ലാ അർത്ഥത്തിലും ഒരു പുതു മന്ത്രിസഭയാണ് വരാൻ പോകുന്നത്. പ്രഗൽഭരായ പുതുമുഖങ്ങളുടെ സാന്നിദ്ധ്യം ഈ മന്ത്രിസഭക്ക് മിഴിവേകും. രണ്ടാം പിണറായി സർക്കാറിനും നിയുക്ത മന്ത്രിമാർക്കും ഹൃദയാഭിവാദ്യങ്ങൾ.

https://www.facebook.com/drkt.jaleel/posts/330882805060446

shortlink

Related Articles

Post Your Comments

Related Articles


Back to top button