News

ജനം അച്ചടക്കത്തോടെ പ്രോട്ടോക്കോൾ പാലിക്കുമ്പോൾ അധികാരികൾ പരസ്യമായി ലംഘിക്കുകയാണ് ; കുമ്മനം

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ 500 പേർ പങ്കെടുക്കുന്നതിനെ വിമർശിച്ച് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.
വളരെയേറെ ബുദ്ധിമുട്ടുകൾ സഹിച്ച് ട്രിപ്പിൾ ലോക്ക്ഡൗണിനോട് ജനങ്ങൾ സഹകരിക്കുമ്പോൾ, അതൊന്നും വകവെക്കാതെ പ്രോട്ടോക്കോൾ ലംഘിച്ചും നൂറുകണക്കിന് ആൾക്കാരെ പങ്കെടുപ്പിച്ചും സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് കടുത്ത ജനദ്രോഹവും വെല്ലുവിളിയുമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം ……………………………………

വളരെയേറെ ബുദ്ധിമുട്ടുകൾ സഹിച്ച് ട്രിപ്പിൾ ലോക്ക്ഡൗണിനോട് ജനങ്ങൾ സഹകരിക്കുമ്പോൾ, അതൊന്നും വകവെക്കാതെ പ്രോട്ടോക്കോൾ ലംഘിച്ചും നൂറുകണക്കിന് ആൾക്കാരെ പങ്കെടുപ്പിച്ചും സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് കടുത്ത ജനദ്രോഹവും വെല്ലുവിളിയുമാണ്.
ഭരണഘടനയോടും നിയമവാഴ്ചയോടും പ്രതിബദ്ധത പ്രഖ്യാപിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ്, നഗ്നമായ നിയമലംഘനത്തിന്റെ വിളംബരമായി മാറുന്നത് അക്ഷന്തവ്യമായ അപരാധമാണ്.

Read Also  :  പ്രതീക്ഷകൾ അസ്തമിപ്പിച്ചത് പാർട്ടിയുടെ നയം; റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ടീച്ചറമ്മയുടെ കരുതൽ ഇനി ആരോഗ്യ മേഖലയിലില്ല

ലോക്‌ഡൗണിന്റെ കാർക്കശ്യവും പിരിമുറുക്കവും മൂലം ജനങ്ങൾ വല്ലാതെ വലയുന്ന സന്ദർഭമാണിത്. സാമ്പത്തിക നഷ്ടവും തൊഴിൽ നിഷേധവും മൂലമുള്ള പ്രതിസന്ധികളും പ്രയാസങ്ങളും അവർ ക്ഷമയോടെ സഹിക്കുന്നു. ജനങ്ങൾ ഒരു വശത്ത് അച്ചടക്കത്തോടെ പ്രോട്ടോക്കോൾ പാലിക്കുമ്പോൾ അതിനെല്ലാം ആഹ്വാനം ചെയ്തും നിയമങ്ങൾ ഉണ്ടാക്കിയും ഭരണസിരാകേന്ദ്രത്തിൽ അധികാരം കയ്യാളുന്നവർ പരസ്യമായി അത് ലംഘിക്കുകയാണ്. തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.

Read Also  : ‘സെക്രട്ടറിയുടെ ഭാര്യയും മുഖ്യന്റെ മരുമകനും, ലീഗിന്റെ കാര്യം കട്ടപ്പൊക’-ശൈലജയെ ഒഴിവാക്കിയതിൽ പരിഹാസവുമായി ക…

നിയമത്തിന്റെ സംരക്ഷകർ ലംഘകരായിമാറുന്ന കാഴ്ച വേദനാജനകമാണ്.
രാജ്ഭവനിൽ ചടങ്ങ് നടത്തുന്നതിനും ഓൺലൈനിലൂടെ ജനങ്ങൾക്ക് ചടങ്ങ് വീക്ഷിക്കുന്നതിനും വേണ്ട സംവിധാനങ്ങൾ ഒരുക്കാവുന്നതേയുള്ളു. ഈ വൈകിയ വേളയിലെങ്കിലും തീരുമാനം പുനഃപരിശോധിക്കണം. ട്രിപ്പിൾ ലോക്ക്ഡൗണിന്റെ എല്ലാവിധ മാർഗ്ഗ നിർദ്ദേശങ്ങളും പാലിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ അധികൃതർ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button