KeralaLatest NewsIndia

‘ഹൃദയം പൊട്ടുന്ന വേദന ..നന്ദുമഹാദേവ എങ്ങും പോയിട്ടില്ല…’ നന്ദുവിന്റെ അമ്മ ലേഖയുടെ നൊമ്പര കുറിപ്പ്

നന്ദുവിന്റെ അവസാന വീഡിയോ കാണാം

കോഴിക്കോട്: നന്ദു മഹാദേവയുടെ മരണത്തിൽ കേരളം ഒന്നടങ്കം വിതുമ്പിയത് നാം കണ്ടതാണ്. ഇപ്പോൾ നന്ദുവിന്റെ വിയോഗത്തിന് ശേഷം നന്ദുവിന്റെ ‘അമ്മ ലേഖയുടെ നൊമ്പര കുറിപ്പ് വൈറലാകുകയാണ്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ലേഖ തന്റെ വിഷമം പ്രകടിപ്പിച്ചത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

നന്ദുമഹാദേവ…
എങ്ങും പോയിട്ടില്ല
നിങ്ങളിൽ ഓരോരുത്തരിൽ കൂടെയും.
ആയിരം സൂര്യൻ ഒരുമിച്ചു ഉദിച്ച പോലെ കത്തി ജ്വലിക്കും ഓരോ ദിവസവും.
ഹൃദയം പൊട്ടുന്ന വേദന
അനുഭവിക്കുമ്പോഴും.
അവന്റെ അമ്മ തളർന്ന് പോകില്ല.

ആയിരക്കണക്കിന് അമ്മമാരുടെ പൊന്നു മോൻ ആണ് നന്ദുമഹാദേവ.
ഞങ്ങൾ തളർന്ന് പോകില്ല അവൻ പറയും പോലെ കുഴഞ്ഞു വീണാലും ഇഴഞ്ഞു പോകും മുന്നോട്ടു.
കൂടെ ഉണ്ടാകില്ലേ എന്റെ പ്രിയപ്പെട്ടവരെ…
നന്ദുവിന്റെ ഒരുപാട് സ്വപ്നങ്ങൾ നമുക്ക് ഒരുമിച്ചു നിറവേറ്റണം.

 

നന്ദുവിന്റെ അവസാന വീഡിയോ കാണാം:

shortlink

Related Articles

Post Your Comments


Back to top button