Latest NewsKeralaNews

കാട്ടുപോത്ത് ആക്രമിച്ചു; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മലപ്പുറം കരുവാരകുണ്ട് തരിശ് കുണ്ടോടയിലാണ് സംഭവം. തരിശ് വാലയിൽ കുഞ്ഞാപ്പയുടെ മകൻ ഷാജിയാണ് കാട്ടുപ്പോത്തിന്റെ ആക്രമണത്തിൽ മരിച്ചത്. 43 വയസായിരുന്നു.

Read Also: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി തിരിച്ചെത്തുന്നു? അന്തിമ തീരുമാനം നാളെയുണ്ടാകുമെന്ന് റിപ്പോർട്ട്

പോത്തിനെ വിരട്ടിയോടിക്കാൻ നാട്ടുകാർ ശ്രമിക്കുന്നതിനിടെയായിരുന്നു ഷാജിയെ പോത്ത് ആക്രമിക്കുന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാജിയെ ഉടൻ പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടാഴ്ച്ച മുൻപാണ് ഷാജി ഗൾഫിൽ നിന്നും ലീവിന് നാട്ടിലെത്തുന്നത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ നാട്ടുകാർ ബഹളം വെച്ചാണ് പോത്തിനെ കാട്ടിലേയ്ക്ക് തുരത്തിയോടിച്ചത്.

Read Also: മന്ത്രിസഭാ രൂപീകരണം മുഖ്യമന്ത്രിയുടെ അവകാശം; കെ കെ ശൈലജയെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ പരിഹാസവുമായി സന്ദീപ് വാര്യർ

shortlink

Related Articles

Post Your Comments

Related Articles


Back to top button