KeralaLatest NewsNews

ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാന്‍ ഉള്ളതാണ്, താങ്കളുടെ അമ്മയുടെത് ഉള്‍പ്പെടെ സകല പെണ്ണുങ്ങളുടെയും സൂപ്പറാണ്

അശ്ലീല കമന്റിന് അശ്വതിയുടെ കിടു മറുപടി

താന്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കീഴിലായി അശ്ലീല കമന്റുമായി എത്തിയയാള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. നടി പ്രൊഫൈല്‍ ചിത്രമാക്കിയ ഫോട്ടോക്ക് കീഴിലായാണ് ഒരു സോഷ്യല്‍ മീഡിയാ യൂസര്‍ മോശം തീരെ തരംതാണ അശ്ലീല കമന്റുമായി എത്തിയത്. എന്നാല്‍ ഒട്ടും താമസിയാതെ തന്നെ ഇതിനു നടി ചുട്ട മറുപടി നല്‍കുകയായിരുന്നു.

‘സൂപ്പര്‍ ആവണമല്ലോ…ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാന്‍ ഉള്ളതാണ് ജീവന്‍ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടെത് ഉള്‍പ്പെടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടെയും സൂപ്പര്‍ തന്നെ ആണ്…’-എന്നായിരുന്നു നടി ഇയാളുടെ കമന്റിന് മറുപടി പറഞ്ഞത്. ഇതിനു പിന്നാലെ നിരവധി പേരാണ് അശ്വതിയുടെ ഈ മറുപടി കമന്റിനെ പ്രശംസിച്ചുകൊണ്ട് രംഗത്തുവന്നത്.

സമചിത്തത കൈവെടിയാതെ ഇയാള്‍ക്ക് തക്കതായ മറുപടി നല്‍കിയതിനാണ് സോഷ്യല്‍ മീഡിയ അശ്വതിയെ പ്രകീര്‍ത്തിക്കുന്നത്. നടിയുടെ മറുപടി കമന്റിന്റെ സ്‌ക്രീന്‍ഷോട്ടും വ്യാപകമായി, സിനിമാ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള സൈബര്‍ സ്പേസുകളില്‍ പങ്കുവയ്ക്കപ്പെടുകയാണ്. മുന്‍പ് ഇത്തരത്തില്‍ കമന്റുകളുമായി എത്തിയവര്‍ക്കെതിരെ അശ്വതി ശക്തമായ ഭാഷയില്‍ തിരിച്ചടിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button