KeralaLatest NewsNews

മുന്‍ രാജ്യസഭാംഗമായിരുന്ന കെ.കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായേക്കും

പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന്‍ തുടര്‍ന്നേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെ.കെ രാഗേഷിനെ നിയമിച്ചേക്കും. നിലവില്‍ മുന്‍ രാജ്യസഭാംഗവും സിപിഎം സംസ്ഥാന സമിതി അംഗവുമാണ് കെ.കെ. രാഗേഷ്.

Also Read: മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ് ; ഇന്നത്തെ കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

രാജ്യസഭാഗം എന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കെ.കെ. രാഗേഷ് കാഴ്ചവച്ചതെന്നാണ് പാര്‍ട്ടിയുടെ പൊതുവിലുള്ള വിലയിരുത്തല്‍. ഇതിന് പുറമെ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധങ്ങളിലും രാഗേഷ് സജീവമായി പങ്കെടുത്തിരുന്നു. അതേസമയം, പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന്‍ തുടര്‍ന്നേക്കുമെന്നാണ് വിവരം.

എല്‍ഡിഎഫ് മന്ത്രിസഭാഗംങ്ങളുടെ വകുപ്പുകളില്‍ നേരത്തെ തന്നെ ധാരണയായിരുന്നു. ആഭ്യന്തരം, പൊതുഭരണം, വിജിലന്‍സ്, ഐടി, പരിസ്ഥിതി വകുപ്പുകള്‍ പിണറായി വിജയന്‍ തന്നെ കൈകാര്യം ചെയ്യും. കെ.എന്‍ ബാലഗോപാല്‍ ധനകാര്യം, കെ.കെ ശൈലജയ്ക്ക് പകരം വീണ ജോര്‍ജ് ആരോഗ്യ വകുപ്പും വ്യവസായം പി. രാജീവും കൈകാര്യം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button