KeralaLatest News

‘സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ കേരളത്തിലെ അദ്യ പുതു മണവാളൻ’- റിയാസിനെ ഉന്നം വെച്ച് എസ് സുരേഷ്

മുഖ്യമന്ത്രിയുടെ മരുമകനും ഡിവൈഎഫ്ഐ നേതാവുമായ മുഹമ്മദ് റിയാസിന് മന്ത്രിസ്ഥാനം നൽകിയതിൽ സോഷ്യൽ മീഡിയയിൽ തന്നെ പരിഹാസം ഉയർന്നിരുന്നു.

തിരുവനന്തപുരം: അർഹതപ്പെട്ട പലരെയും പുറത്തു നിർത്തി പുതുമുഖങ്ങൾ എന്ന പേരിൽ പലർക്കും മന്ത്രിസ്ഥാനം നൽകിയതിൽ സിപിഎമ്മിൽ പോലും എതിർപ്പുകൾ ഉണ്ട്. കെകെ ശൈലജക്കു മന്ത്രിസ്ഥാനം നൽകാത്തതിൽ സെലിബ്രിറ്റികൾ ഉൾപ്പെടെ പലരും രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ മരുമകനും ഡിവൈഎഫ്ഐ നേതാവുമായ മുഹമ്മദ് റിയാസിന് മന്ത്രിസ്ഥാനം നൽകിയതിൽ സോഷ്യൽ മീഡിയയിൽ തന്നെ പരിഹാസം ഉയർന്നിരുന്നു.

ബിജെപി നേതാവ് എസ് സുരേഷ് പറയുന്നത് ബന്ധു നിയമനമാണ് ഇതെന്നും മുഖ്യമന്ത്രി നൽകിയ സ്ത്രീധനം ആണ് റിയാസിന്റെ മന്ത്രിസ്ഥാനം എന്നാണ്.

പോസ്റ്റ് കാണാം:

ബന്ധു നിയമനം… മന്ത്രിസഭയിലും…!
സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ കേരളത്തിലെ അദ്യ പുതു മണവാളൻ
റിയാസാണ് താരം !!.
കേരളത്തിലെ സിപിഎമ്മിന്റെ ടീച്ചറമ്മയെ വെട്ടി മന്ത്രിസഭയിലെത്തിയ പാർട്ടി സെക്രട്ടറിയുടെ വീട്ടിലെ ടീച്ചറമ്മയാണ്…

മറ്റൊരു താരം
രക്തസാക്ഷി സഖാക്കളെ ഓർമ്മയുണ്ടോ?
പുഷ്പനെ അറിയാമോ ?സഖാക്കളെ…
ജാഗ്രതൈ !!!!?

shortlink

Related Articles

Post Your Comments


Back to top button