Latest NewsNewsIndia

മുലയൂട്ടുന്ന അമ്മമാർക്കും കോവിഡ് വാക്‌സിൻ സ്വീകരിക്കാം; വിദഗ്ധ സമിതിയുടെ നിർദ്ദേശങ്ങൾ അംഗീകരിച്ച് സർക്കാർ

ന്യൂഡൽഹി: മുലയൂട്ടുന്ന അമ്മമാർക്ക് കോവിഡ് വാക്സിനേഷൻ സ്വീകരിക്കാം. ഇത് സംബന്ധിച്ച് ദേശീയ സാങ്കേതിക സമിതി നൽകിയ ശുപാർശയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. കോവിഡ് രോഗമുക്തി നേടിയ ശേഷം മൂന്ന് മാസം കഴിഞ്ഞ് വാക്സിനെടുത്താൽ മതിയെന്ന സമിതിയുടെ നിർദേശവും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്.

Read Also: ഉടുതുണിക്ക് മറുതുണിയില്ലാത്ത പാവങ്ങളുടെ കൂടി പണമെടുത്താണ് സത്യപ്രതിജ്ഞക്കുള്ള പന്തലിടുന്നതെന്ന് മറക്കരുത്;വി.മുരളീധരന്‍

ഒന്നാം ഡോസെടുത്തതിന് ശേഷം കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിൽ അസുഖം ഭേദമായതിന് ശേഷം മൂന്ന് മാസം വരെ രണ്ടാമത്തെ ഡോസ് വൈകിപ്പിക്കാമെന്നുള്ള ശുപാർശയും കേന്ദ്ര സർക്കാർ അംഗീകരിച്ചു. അതേസമയം ഗർഭിണികൾ വാക്‌സിൻ സ്വീകരിക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനം സ്വീകരിച്ചിട്ടില്ല. ഗർഭിണികൾക്ക് വാക്‌സിനെടുക്കാമെന്ന് സമിതി നിർദ്ദേശിച്ചിരുന്നു. ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾ പുരോഗമിക്കുകയാണെന്നും അതിന് ശേഷം മാത്രമെ തീരുമാനമുണ്ടാകൂവെന്നും അധികൃതർ വ്യക്തമാക്കി.

ആന്റിബോഡി -പ്ലാസ്മ ചികിത്സയ്ക്കു വിധേയമായർ ആശുപത്രി വിട്ട് മൂന്നുമാസം കഴിഞ്ഞ് വാക്സിനെടുത്താൽ മതിയെന്നും മറ്റു ഗുരുതര അസുഖമുള്ളവരും ആശുപത്രി വാസത്തിനുശേഷം 4-8 ആഴ്ച കഴിഞ്ഞ് കുത്തിവെപ്പെടുത്താൽ മതിയെന്നുമുള്ള സമിതിയുടെ നിർദേശങ്ങളും കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

Read Also: ആശ്വാസ വാർത്ത; ഡൽഹിയിലെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്; ഏപ്രിൽ അഞ്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന കണക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button