Latest NewsKeralaNews

ജനങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം കെ.എസ്​.ആര്‍.ടി.സിയിൽ കൊണ്ടുവരും; നിയുക്​ത ഗതാഗത മ​ന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം : കെ.എസ്​.ആര്‍.ടി.സിയെ നന്നാക്കാന്‍ കഠിനാധ്വാനം ചെയ്യുമെന്ന് നിയുക്​ത ഗതാഗത മ​ന്ത്രി ആന്‍റണി രാജു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഈ വകുപ്പ്​ ഏല്‍പ്പിച്ചത്​ മാറ്റമുണ്ടാക്കുമെന്ന്​ ഉറപ്പുള്ളതിനാലാണെന്നും ആന്‍റണി രാജു പറഞ്ഞു.

എല്ലാവരില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ച്‌​ ജനങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്​തമാക്കി. ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്‍റണി രാജു രണ്ടര വര്‍ഷകാലത്തേക്കാണ്​ ഗതാഗത മന്ത്രി സ്ഥാനത്ത്​ തുടരുക. അതിന്​ ശേഷം ​കേരള കോണ്‍ഗ്രസ്​(ബി) എം.എല്‍.എ കെ.ബി ഗണേഷ്​ കുമാര്‍ മന്ത്രിയാവുമെന്നാണ്​ സൂചന.

Read Also  :  കോവിഡ് വ്യാപനം : സംസ്ഥാനത്ത് കോവിഡ് ചികിത്സാ മരുന്നുകള്‍ക്ക് ക്ഷാമമെന്ന് റിപ്പോർട്ട്

ഫ്രാന്‍സിസ്​ ജോര്‍ജിനെ പോലുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസ്​ നേതാക്കള്‍ യു.ഡി.എഫിലേക്ക്​ പോയപ്പോഴും ആന്‍റണി രാജു എല്‍.ഡി.എഫില്‍ ഉറച്ച്‌​ നിന്നിരുന്നു. ഇതും രാജുവിനെ മന്ത്രിസ്ഥാനത്തേക്ക്​ പരിഗണിക്കുന്നതിന്​ കാരണമായിട്ടുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button