Latest NewsNewsIndia

കോവിഡ് ഐസിയുവില്‍ ആട്ടവും പാട്ടുമായി ഡോക്ടറും സംഘവും; കയ്യടിച്ച് രോഗികള്‍, വീഡിയോ വൈറല്‍

സമ്പാല്‍പൂരിലെ വിംസര്‍ ആശുപത്രിയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത

ഭുവനേശ്വര്‍: കോവിഡ് വ്യാപനത്തില്‍ പിപിഇ കിറ്റിനുള്ളില്‍ വീര്‍പ്പ് മുട്ടുമ്പോഴും രോഗികളുടെ സന്തോഷത്തിനാണ് ആരോഗ്യപ്രവര്‍ത്തകര്‍ പ്രഥമ പരിഗണന നല്‍കുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഒഡീഷയിലെ ഒരു ആശുപത്രിയില്‍ നിന്നും പുറത്തുവരുന്നത്. കോവിഡ് ബാധിച്ച് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കാണാനാകാതെ കഴിയുന്നവര്‍ക്കായി നൃത്തച്ചുവടുകളുമായാണ് ഡോക്ടര്‍ ഉള്‍പ്പെടുന്ന സംഘമെത്തിയത്.

Also Read: ‘മച്ചിപ്പശു തൊഴുത്ത് മാറിക്കെട്ടിയാല്‍ പ്രസവിക്കുമോ?’; കോണ്‍ഗ്രസിനെ പരിഹസിച്ച് വെള്ളാപ്പള്ളി

ഒഡീഷയിലെ സമ്പാല്‍പൂരിലെ വിംസര്‍ ആശുപത്രിയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഏകദേശം 3 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഡോക്ടര്‍ നേതൃത്വം നല്‍കുന്ന ‘സംഘ നൃത്തവും’ വ്യക്തിഗത പ്രകടനങ്ങളുമുണ്ട്. കോവിഡ് ഐസിയുവിലാണ് ഡോക്ടര്‍ തന്നെ നേരിട്ട് രോഗികള്‍ക്ക് ആശ്വാസമേകിയിരിക്കുന്നത്. ഡോക്ടറുടെയും സംഘത്തിന്റെയും നൃത്തച്ചുവടുകള്‍ കണ്ട് കോവിഡ് രോഗികള്‍ സന്തോഷിക്കുന്നതും കയ്യടിക്കുന്നതുമെല്ലാം വൈറല്‍ വീഡിയോയില്‍ വ്യക്തമായി കാണാം.

ഇതിന് മുന്‍പും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായി ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ശാരീരിക ആരോഗ്യത്തേക്കാള്‍ ഉപരിയായി മാനസിക ആരോഗ്യമാണ് കോവിഡിനെതിരെ ആവശ്യമെന്ന സന്ദേശമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇതുവഴി നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button