
തിരുവനന്തപുരം: എസ്പി ഫോര്‍ട്ട് ആശുപത്രി ക്യാന്‍റീനില്‍ തീപിടത്തം. ഗുരുതരാവസ്ഥയിലുള്ള 12 രോഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റി. ആശുപത്രിയുടെ ഭാഗത്തേക്ക് തീപടര്‍ന്നിട്ടില്ലെങ്കിലും പുക നിറഞ്ഞേക്കുമെന്നതിനാലാണ് രോഗികളെ മാറ്റിയത്. ഫയര്‍ഫോഴ്‍സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. നിയുക്ത മന്ത്രി ആന്‍റണി രാജു സംഭവ സ്ഥലത്തെത്തി.
Read Also: ഇന്ത്യയെ അവഗണിച്ച് വാക്സീൻ കയറ്റുമതി നടത്തില്ല; സിറം ഇൻസ്റ്റിറ്റ്യൂട്ട്
ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് ക്യാന്റീനില്‍ തീപിടിത്തമുണ്ടായത്. രണ്ടുനിലയുള്ള ക്യാന്‍റീനിന്‍റെ താഴത്തെ നിലയില്‍ ആണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്കും തീപടരുകയായിരുന്നു. തീപിടത്തമുണ്ടായ സമയത്ത് ആളുകള്‍ ഇവിടെ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ഫയര്‍ഫോഴ്സിന്‍റെയും മറ്റ് ജീവനക്കാരുടെയും സമയോചിതമായ ഇടപെടല്‍ മൂലമാണ് വലിയ ദുരന്തും ഉണ്ടാവാതിരുന്നത്.
Post Your Comments