Latest NewsKeralaNews

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കെ കെ രാഗേഷ്; പൊളിറ്റിക്കൽ സെക്രട്ടറിയായി ദിനേശൻ പുത്തലത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംപിയുമായ കെ കെ രാഗേഷിനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആയി മുൻ ഐ ആർ എസ് ഉദ്യോഗസ്ഥൻ ആർ മോഹനെയാണ് നിയമിച്ചത്.

Read Also: അതിദാരിദ്ര്യം അഞ്ചു വർഷം കൊണ്ട് ഇല്ലാതാക്കും; ഉന്നത വിദ്യാഭ്യാസ രംഗത്തിന് പ്രത്യേക നയം രൂപപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം ദിനേശൻ പുത്തലത്ത് ആണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി. അഡ്വ കെ ഗോപാലകൃഷ്ണ കുറുപ്പിനെ അഡ്വ ജനറലായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. അഡ്വ ടിഎ ഷാജിയെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസായി നിയമിക്കാനും തീരുമാനിച്ചു. സംസ്ഥാന പ്ലാനിങ് ബോർഡ് ഉപാധ്യക്ഷനായി ശ്രീ. വി കെ രാമചന്ദ്രനെ നിയമിച്ചു.

Read Also: ജപ്തിയിലൂടെ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ നിയമ നിർമ്മാണം; വീട്ടു ജോലികളിലെ കാഠിന്യം ഒഴിവാക്കാനും പദ്ധതി

15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24, 25 തീയ്യതികളിൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. പ്രോടൈം സ്പീക്കറായി കുന്നമംഗലത്തുനിന്നുള്ള അംഗം അഡ്വ. പി ടി എ റഹീമിനെ നിയോഗിക്കാനുള്ള ശുപാർശ നൽകാനും തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button