KeralaLatest NewsNews

ആറോ ഏഴോ വര്‍ഷം മുന്‍പ് ഇത് പറഞ്ഞവന്‍ ഇന്ന് ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമല്ല; പരിഹാസവുമായി അന്‍വർ

പിണറായി വിജയൻ,നാളെ നമ്മുടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേൽക്കാൻ പോകുന്നു

തിരുവനന്തപുരം: മുന്‍ എംഎല്‍എ കെ എം ഷാജിയുടെ പഴയവാക്കുകൾ കുത്തിപ്പൊക്കി പിവി അന്‍വര്‍ എംഎല്‍എയുടെ പരിഹാസം. ‘ആരാണ് പിണറായി വിജയന്‍? അയാള്‍ ഒരു പഞ്ചായത്ത് മെമ്ബറെങ്കിലും ആണോ, ഞാന്‍ കേരള സംസ്ഥാനത്തെ ഒരു എല്‍എല്‍എയാണ്’ എന്ന് ഷാജി ഒരു പരിപാടിയില്‍ മുൻപ് പ്രസംഗിക്കുന്നതിനിടെ പറഞ്ഞിരുന്നു. ഈ വാക്കുകള്‍ തന്നെ പങ്കുവച്ചാണ് അന്‍വറിന്റെ പരിഹാസം.

read also: ‘സുശക്തമായ ഇന്ത്യയുടെ നിര്‍മ്മിതിക്ക് സുശക്തമായ കേരളവും ആവശ്യമാണ്’; പുതിയ സര്‍ക്കാരിന് ആശംസയുമായി സന്ദീപ് വാര്യര്‍

സോഷ്യൽ മീഡിയയിൽ അൻവർ പങ്കുവച്ച കുറിപ്പ്

“ആരാണീ പിണറായി വിജയൻ?
അയാൾ ഒരു പഞ്ചായത്ത്‌ മെമ്പറെങ്കിലും ആണോ?
ഞാൻ ഈ കേരള സംസ്ഥാനത്തെ ഒരു എം.എൽ.എയാണ്.”
ആറോ ഏഴോ വർഷം മുൻപ്‌ ഇത്‌ പറഞ്ഞവൻ ഇന്ന് ഒരു പഞ്ചായത്ത്‌
മെമ്പർ പോലുമല്ല..
അതേ പിണറായി വിജയൻ,നാളെ നമ്മുടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേൽക്കാൻ പോകുന്നു..
അഭിവാദ്യങ്ങൾ..😍🥰

shortlink

Related Articles

Post Your Comments

Related Articles


Back to top button