KeralaLatest News

വി.ശിവൻകുട്ടി ആറാംക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂവെന്ന് നിരവധി ട്രോളുകൾകണ്ടു, അതൊക്കെ വാസ്തവരുദ്ധം: ശ്രീജിത്ത് പണിക്കർ

ലോ അക്കാദമി ലോ കോളേജിൽ നിന്ന് എൽഎൽബി കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്

പാലക്കാട്: വി ശിവൻകുട്ടിയുടെ വിദ്യാഭ്യാസ യോഗ്യതയെ പരിഹസിച്ചവർക്ക് മറുപടിയുമായി ശ്രീജിത്ത് പണിക്കർ രംഗത്ത്. ട്രോളുകളല്ലാത്ത വാസ്തവം താൻ പറയാമെന്നു പറഞ്ഞാണ് ശ്രീജിത്തിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ, വി ശിവൻകുട്ടി ആറാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂവെന്ന് നിരവധി ട്രോളുകളും കമന്റുകളും കണ്ടു. അതൊക്കെ വാസ്തവ വിരുദ്ധമാണ്.

തിരഞ്ഞെടുപ്പ് സത്യവാങ്മൂലപ്രകാരം അദ്ദേഹം കേരള സർവകലാശാലയിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്. തുടർന്ന് ലോ അക്കാദമി ലോ കോളേജിൽ നിന്ന് എൽഎൽബി കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്. അതുപോലെ 2015ലെ നിയമസഭാ സംഭവങ്ങളിൽ ഉൾപ്പെട്ടത് ശിവൻകുട്ടി മാത്രമായിരുന്നില്ല.

read also: വിമർശനങ്ങൾക്ക് പിന്നാലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുന്നവരുടെ എണ്ണം കുറച്ചു; സെൻട്രൽ സ്റ്റേഡിയത്തിൽ 240 കസേരകൾ മാത്രം

സ്പീക്കറുടെ കസേര തള്ളിമറിച്ചു കളഞ്ഞവരും വാച്ച് ആൻഡ് വാർഡിനോട് കലഹിച്ചവരും ഒക്കെയുണ്ടായിരുന്നു. പലരും പിന്നീട് മന്ത്രിമാരായി എന്നതു പരിഗണിച്ചാൽ ശിവൻകുട്ടിക്ക് മാത്രമായി ഒരു അയോഗ്യതയില്ല എന്നതാണ് സത്യം. ട്രോളുകൾ ഒരുവശം; പക്ഷെ മേല്പറഞ്ഞ കാര്യങ്ങൾ വസ്തുതകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button