Latest NewsKeralaNews

ശബരിമല യുവതി പ്രവേശനത്തിന് സമവായത്തിന് ശ്രമിക്കും, ദേവസ്വത്തിന്റെ സ്വത്ത് സംരക്ഷിക്കും; കെ രാധാകൃഷ്ണൻ

തിരുവനന്തപുരം : ശബരിമല യുവതി പ്രവേശനത്തിന് സമവായത്തിന് ശ്രമിക്കുമെന്ന് രണ്ടാം പിണറായി സർക്കാരിലെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ക്ഷേത്രവിഷയങ്ങളിൽ സർക്കാരോ കമ്മ്യൂണിസ്റ്റ് പാർട്ടിയോ ഇടപെടില്ല. കോടതികൾ പറയുന്നതിനനുസരിച്ച് നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകുകയാണ് ചെയ്തതെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാർക്‌സ് പറയുമ്പോഴും മതം മനുഷ്യന് ഒരു അത്താണി കൂടിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വിശ്വാസപ്രമാണങ്ങളെ തച്ചുതകർത്ത് അതിന്റെ മുകളിൽ ആധിപത്യം സ്ഥാപിക്കുക എന്നുള്ളതല്ല രീതിയെന്നും രാധാകൃഷ്ണൻ പറഞ്ഞു.

Read Also  :  ഇന്ത്യൻ വാക്‌സിനേഷൻ പ്രോഗ്രാം വൈകിയത് പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും നിരന്തര വ്യാജപ്രചാരണങ്ങൾ മൂലം

കാണിക്ക വഞ്ചിയില്‍ നിന്നോ ഭണ്ഡാരത്തില്‍ നിന്നോ ലഭിക്കുന്ന പണം കൂടാതെ ദേവസ്വം ബോര്‍ഡുകളുടെ നിലനില്‍പ്പിനുള്ള ഫണ്ട് സ്വരൂപിച്ചെടുക്കാന്‍ കഴിയണം. എക്കാലത്തും സര്‍ക്കാരിനെ ആശ്രയിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡുകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ദേവസ്വത്തിന്റെ സ്വത്ത് സംരക്ഷിക്കാനും അത് ഫലപ്രദമായി ഉപയോഗപ്പെടുത്താനും അവിടുത്തെ സ്ഥാപനങ്ങളെ സംരക്ഷിക്കാനുമുള്ള ശ്രമം നടത്തുമെന്നും രാധകൃഷ്ണന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button