Latest NewsNewsIndiaCrime

മഹാരാഷ്ട്രയില്‍ സുരക്ഷാ സേന 13 മാവോയിസ്റ്റുകളെ വധിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ സുരക്ഷാ സേന 13 മാവോയിസ്റ്റുകളെ വധിച്ചു. ഗാഡ്ചിറോളി ജില്ലയിലാണ് പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.

ഇന്ന്‌ പുലര്‍ച്ചെ 5.30ന് എറ്റപ്പള്ളിയിലെ പെയ്ഡി- കോട്ട്മി വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നിരിക്കുന്നത്. മഹാരാഷ്ട്ര പൊലീസിന്റെ സി-60 യൂണിറ്റാണ് മാവോയിസ്റ്റുകളെ വധിച്ചത്. മാവോയിസ്റ്റ് വിരുദ്ധ ദൗത്യം വിജയകരമായിരുന്നുവെന്ന് ഡിഐജി സന്ദീപ് പാട്ടീല്‍ പറഞ്ഞു. മാവോയിസ്റ്റ് സംഘത്തില്‍ കൂടുതല്‍ ആള്‍നാശം സംഭവിച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button