KeralaNattuvarthaLatest NewsNewsIndia

പ്രചരണത്തിനെത്തിയത് 10 കഴിഞ്ഞ്, ധര്‍മ്മജൻ സന്ധ്യ കഴിഞ്ഞാല്‍ എവിടെ ആയിരിക്കുമെന്ന് ആര്‍ക്കുമറിയില്ല; മറുപടിയുമായി ഗിരീഷ്

കാലത്ത് ആറുമണിക്ക് കോളനി സന്ദര്‍ശനം, കമ്മറ്റി നല്‍കിയ ഈ പരിപടിയിൽ ഒരു ദിവസം പോലും സ്ഥാനാര്‍ത്ഥി പങ്കെടുത്തില്ല

കോഴിക്കോട്: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു നടൻ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. തന്റെ പരാജയത്തിന് പ്രധാന ഉത്തരവാദികള്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ജന. കണ്‍വീനറും ഒരു കെ പി സി സി സെക്രട്ടറിയുമാണെന്ന് ധര്‍മ്മജന്‍ ആരോപിച്ചിരുന്നു. കൂടാതെ തന്റെ പേരില്‍ പണപ്പിരിവ് നടത്തി പണം തട്ടിയെടുത്തുവെന്നും ദിവസങ്ങൾക്ക് മുൻപ് ധർമജൻ പറഞ്ഞിരുന്നു. എന്നാൽ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കപ്പെട്ടത് മൂലമുള്ളതുമാണെന്ന് യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജന. കണ്‍വീനര്‍ ഗിരീഷ് മൊടക്കല്ലൂര്‍ വ്യക്തമാക്കി.

read also: മരുന്ന് വാങ്ങാനിറങ്ങിയ യുവാവിന്റെ കരണത്തടിച്ച കലക്ടര്‍ക്കെതിരെ നടപടി; കുടുംബത്തോടും മാപ്പു ചോദിച്ച് മുഖ്യമന്ത്രി

”സ്ഥാനാര്‍ത്ഥികള്‍ സ്വന്തം നിലയില്‍ പ്രചാരണത്തിന് തുക ചെലവഴിക്കാന്‍ സാധിക്കാതെ വരികയും ഫണ്ടിന്റെ അപര്യാപ്ത ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി സംഭാവന സ്വീകരിക്കുന്നത് സര്‍വ്വസാധാരണമാണ്. ബാലുശ്ശേരിയില്‍ അത്തരമൊരു സാഹചര്യം ഉണ്ടാവുകയും പ്രചാരണ പ്രവര്‍ത്തനം കാര്യക്ഷമമായ് മുന്നോട്ടുപോകുന്നില്ലെന്ന് വരികയും ചെയ്ത ഘട്ടത്തിലാണ് സ്ഥാനാര്‍ത്ഥിയുടെ അനുമതിയോടുകൂടി ചുരുക്കം ചില പ്രധാന വ്യക്തികളില്‍ നിന്ന് സംഭാവന സ്വീകരിക്കാന്‍ തീരുമാനിച്ചത്. അതെല്ലാം തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അറിവിലും ഔദ്യോഗിക രസീതും ഉപയോഗിച്ചാണ്. ഇത്തരത്തില്‍ 80,000 രൂപ മാത്രമാണ് സംഭാവനയായി ലഭിച്ചിട്ടുള്ളത്. ഈ തുക ധര്‍മ്മജന്റെ തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്ത ഡിസിസി ഭാരവാഹിയെയും, കെ പി സി സി എക്‌സിക്യുട്ടീവ് മെമ്പറെയും ഏല്‍പ്പിച്ചിട്ടുണ്ടെന്നു” ഗിരീഷ് പറഞ്ഞതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു.

”തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചെലവാക്കിയ തുകയുടെ കണക്കുകള്‍ കമ്മറ്റി മുന്‍പാകെ അവതരിപ്പിക്കാന്‍ മേല്‍ സൂചിപ്പിച്ച നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതു സംബന്ധിച്ച്‌ അന്വേഷണത്തിന് കെ പി സി സി ക്ക് പരാതി നല്‍കിയിട്ടുണ്ട്. മുന്‍പ് മത്സരിച്ച ഒരു യു ഡി എഫ് സ്ഥാനാര്‍ത്ഥിയും ധര്‍മ്മജനെ പോലെ വന്‍ പരാജയം ഏറ്റുവാങ്ങിയിട്ടില്ല. ഒരു സ്ഥാനാര്‍ത്ഥി എന്ന നിലക്ക് ധര്‍മ്മജന്‍ വന്‍ പരാജയമായിരുന്നു” ഗിരീഷ് പറഞ്ഞു

 കാലത്ത് ആറുമണിക്ക് കോളനി സന്ദര്‍ശനം, കമ്മറ്റി നല്‍കിയ ഈ പരിപടിയിൽ ഒരു ദിവസം പോലും സ്ഥാനാര്‍ത്ഥി പങ്കെടുത്തില്ല സന്ധ്യക്ക് ശേഷം സ്ഥാനാര്‍ത്ഥി എവിടെയയിരുന്നുവെന്ന് ഒരാള്‍ക്ക് പോലും അറിയില്ല. രാവിലെ പത്ത് മണിക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രത്യക്ഷപ്പെടാറുള്ളത്. വോട്ടെണ്ണല്‍ ദിവസം സ്ഥാനാര്‍ത്ഥി വന്നതേയില്ല എന്ന് മാത്രമല്ല തിരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട് ഉണ്ണികുളത്ത് സിപിഎം അഴിച്ചുവിട്ട അക്രമങ്ങളിലും, ഓഫീസ് തീ വെപ്പിലും, നിരവധി യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും, അവരെ കള്ളക്കേസുകളില്‍ പ്രതികളാവുകയും ചെയ്തിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയായിരുന്ന ധര്‍മ്മജന്‍ ഇതുവരെ അവിടം സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ല. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ബാലുശ്ശേരിയിലെ യു.ഡി.എഫ് പ്രവര്‍ത്തകരോട് ധര്‍മ്മജന്‍ തീര്‍ത്തും നന്ദികേടാണ് കാണിച്ചതെന്നും ഗിരീഷ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button