Latest NewsKeralaNewsIndia

കുട്ടികളുടെ ഭക്ഷ്യ സുരക്ഷയ്ക്ക് ശത കോടികളും ടൺ കണക്കിന് ഭക്ഷ്യധാന്യവും കേരളത്തിന്‌ അനുവദിച്ച് മോദി സർക്കാർ

കേരളത്തിന്‌ കരുത്തേകാൻ മോദി സർക്കാരിന്റെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രഖ്യാപിച്ചു. സ്കൂൾ കുട്ടികളുടെ ഭക്ഷ്യ സുരക്ഷയ്ക്ക് 251. 35 കോടി രൂപയും 68,262 ടൺ ഭക്ഷ്യധാന്യവും കേന്ദ്രം അനുവദിച്ചു. കേരളത്തിന്റെ നിലവിലെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഇതൊരു പുതിയ ഉണർവ്വ് തന്നെയാകും സമ്മാനിക്കുക. സംസ്ഥാനം സമർപ്പിച്ച ഹർജിയിലാണ് സർക്കാരിന്റെ തീരുമാനം.

Also Read:കോവിഡിൽ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി പദ്ധതി രൂപീകരിക്കനൊരുങ്ങി ബിജെപി

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് വരെ നിലവിലെ ഭക്ഷ്യ ഭദ്രത അലവൻസ് വിതരണം തുടരാനാണ് പൊതു വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കഷ്ടപ്പെടുന്ന ദിവസവേതനക്കാരും മറ്റും ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കെ കുട്ടികൾക്ക് വേണ്ടിയുള്ള ഈ പദ്ധതി വലിയ ആശ്വാസമാകും കേരളത്തിന്‌.

ഇതേസമയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യവിതരണം കേരളത്തിൽ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിനായി 26,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ ചെലവഴിച്ചിട്ടുള്ളത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പ്രകാരമാണ് സൗജന്യ ഭക്ഷ്യധാന്യം അനുവദിച്ചിട്ടുള്ളത്. മെയ്, ജൂൺ മാസങ്ങളിലായി അഞ്ച് കിലോ ഭക്ഷ്യധാനം പാവപ്പെട്ടവർക്ക് വിതരണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button