KeralaLatest News

‘അരങ്ങിലെ നിത്യവിസ്മയം’ കലാമണ്ഡലം ഗോപിയാശാന് പിറന്നാള്‍ ആശംസകളുമായി കുമ്മനവും മോഹന്‍ലാലും ഉൾപ്പെടെ പ്രമുഖർ

അരങ്ങിലെ നിത്യവിസ്മയം കലാമണ്ഡലം ഗോപിയാശാന് ഇന്ന് പിറന്നാള്‍. കഥകളിയുടെ അത്ഭുതലോകത്തെ അടുത്തറിഞ്ഞത് ഗോപിയാശാനിലൂടെയാണ്.

തിരുവനന്തപുരം: കലാമണ്ഡലം ഗോപിയാശാന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാലും കുമ്മനവും .’അരങ്ങിലെ നിത്യവിസ്മയം’ എന്നാണ് ഗോപിയാശാനെ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്.വാനപ്രസ്ഥം സിനിമയ്ക്കുവേണ്ടി അദ്ദേഹത്തിന്‍്റെ ഒപ്പം ആട്ടവിളക്കിന്റെ മുന്നില്‍ ചുവടുവെച്ചതും മോഹന്‍ലാല്‍ ഓര്‍ക്കുന്നു.

അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ;

അരങ്ങിലെ നിത്യവിസ്മയം കലാമണ്ഡലം ഗോപിയാശാന് ഇന്ന് പിറന്നാള്‍.

അരങ്ങിലെ നിത്യവിസ്മയം കലാമണ്ഡലം ഗോപിയാശാന് ഇന്ന് പിറന്നാള്‍. കഥകളിയുടെ അത്ഭുതലോകത്തെ അടുത്തറിഞ്ഞത് ഗോപിയാശാനിലൂടെയാണ്. വാനപ്രസ്ഥം സിനിമയ്ക്കുവേണ്ടി അദ്ദേഹത്തിന്റെ ഒപ്പം ആട്ടവിളക്കിന്റെ മുന്നില്‍ ചുവടുവെക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു.
ഗുരുതുല്യനായ, കേരളീയകലയുടെ ഈ ചക്രവര്‍ത്തിയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍.

അതേസമയം കളിയരങ്ങിന്റെ മുഖശോഭയുടെ ഗോപിക്കുറിയായി പരിലസിച്ച കലാമണ്ഡലം ഗോപി ആശാൻ ആയിരം പൂർണ്ണ ചന്ദ്രനെ ദർശിച്ചതിന്റെ ശതാഭിഷേക നിറവിലാണ് ഇന്ന് എന്നാണ് കുമ്മനം കുറിച്ചത്.

അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:

ഗോപിക്കുറിക്ക് പൂർണ്ണ ചന്ദ്ര പ്രഭ.
കളിയരങ്ങിന്റെ മുഖശോഭയുടെ ഗോപിക്കുറിയായി പരിലസിച്ച കലാമണ്ഡലം ഗോപി ആശാൻ ആയിരം പൂർണ്ണ ചന്ദ്രനെ ദർശിച്ചതിന്റെ ശതാഭിഷേക നിറവിലാണ് ഇന്ന്.
അഭിനയ മികവിന്റെ ഭാവപ്പകർച്ചയും ലയവിന്യാസവും കൊണ്ട് ആസ്വാദകലക്ഷങ്ങളെ ആനന്ദിപ്പിച്ച സർഗ്ഗ പ്രതിഭയാണ് ഗോപി ആശാൻ. കഥകളിക്ക് ജനമനസുകളിൽ സ്ഥായിയായ മുഖമുദ്ര പതിയാൻ ആശാന്റെ അഭിനയചാതുര്യം ഇടയാക്കി. ജീവസുറ്റ തന്റെ അഭിനയ ശൈലിയിലൂടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അത് ആസ്വാദക മനസിൽ ഇന്നും ജ്വലിച്ചു നിൽക്കുന്നു.
ആ ആചാര്യ ശ്രേഷ്ഠന് നമോവാകം!
ആയുരാരോഗ്യ സൗഖ്യം നേരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button