KeralaLatest NewsNews

ഷൊർണൂരിന് ആവശ്യമായ പൾസ് ഓക്സി മീറ്ററുകളും പിപിഇ കിറ്റുകളും വിതരണം ചെയ്ത് സന്ദീപ് വാര്യർ

പാലക്കാട് : കോവിഡിനെതിരായ ഷൊർണൂരിൻ്റെ പോരാട്ടത്തിൽ കൂടെയുണ്ടെന്ന് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സന്ദീപ് ജി വാര്യർ. ഇതിന്റെ ഭാഗമായി ഷൊർണൂരിന് ആവശ്യമായ പൾസ് ഓക്സി മീറ്ററുകളും പിപിഇ കിറ്റുകളും സന്ദീപ് വാര്യർ ഇന്ന് കൈമാറും. എൻ്റെ ഷൊർണൂർ നൽകിയ സ്നേഹത്തിനും പിന്തുണക്കും പകരം വയ്ക്കാൻ മറ്റൊന്നിനും കഴിയില്ല. പകരം ഞാനെന്നെ തന്നെ സമർപ്പിക്കുന്നു എന്നും സന്ദീപ് വാര്യർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം…………………………….

എൻ്റെ ഷൊർണൂർ നൽകിയ സ്നേഹത്തിനും പിന്തുണക്കും പകരം വയ്ക്കാൻ മറ്റൊന്നിനും കഴിയില്ല . പകരം ഞാനെന്നെ തന്നെ സമർപ്പിക്കുന്നു. കോവിഡിനെതിരായ ഷൊർണൂരിൻ്റെ പോരാട്ടത്തിൽ കൂടെയുണ്ട്.

Read Also : കേരളത്തെ കരുത്തോടെ നയിച്ച സഖാവ് പിണറായി വിജയന് ജന്മദിനാശംസകൾ; വീണ ജോർജ്

ഷൊർണൂർ മണ്ഡലത്തിലെ മുഴുവൻ ബിജെപി മുനിസിപ്പൽ കൗൺസിലർമാർ , ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർക്ക് ആവശ്യമായ പൾസ് ഓക്സി മീറ്ററുകളും പിപിഇ കിറ്റുകളും ഇന്ന് കൈമാറും . അണു നശീകരണത്തിനായി ഷൊർണൂർ മണ്ഡലത്തിലെ മുഴുവൻ ബിജെപി മുനിസിപ്പൽ, പഞ്ചായത്ത് കമ്മിറ്റികൾക്കും ഫോഗിംഗ് മഷീനുകളും നൽകും.

Read Also :  നിയമസഭാ സമ്മേളനം ആരംഭിച്ചു; സത്യപ്രതിജ്ഞയെടുത്ത് എംഎല്‍എമാര്‍

ഇത് മണ്ഡലത്തിലെ പരമാവധി ജനങ്ങൾക്കും ഉപകാര പ്രദമാവും വിധം ഉപയോഗിക്കുന്നു എന്നുറപ്പു വരുത്തുകയും ചെയ്യും.

സ്നേഹപൂർവ്വം സന്ദീപ് വാര്യർ

shortlink

Related Articles

Post Your Comments

Related Articles


Back to top button