Latest NewsNewsIndia

മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്; ഇന്നത്തെ കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

മുംബൈ: മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ഇന്ന് 24,136 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 601 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് ഇന്ന് സംസ്ഥാനത്ത് ജീവൻ നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം 22,122 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നത്.

Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം

24 മണിക്കൂറിനിടെ 36,176 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,218,768 ആയി ഉയർന്നു. 3,14,368 നിലവിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. 5,626,155, പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 90,349 പേർ ഇതുവരെ മരണപ്പെട്ടെന്നും ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

മുംബൈയിൽ 1,029 പേർക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. 37 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൂനെയിൽ 4,557 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Read Also: അനധികൃത കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കും; എത്ര ഉന്നതനായാലും ഒരിഞ്ച് സർക്കാർ ഭൂമി വിട്ടു കൊടുക്കില്ലെന്ന് റവന്യു മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button