Latest NewsKeralaNattuvarthaNews

കലുങ്ക് വൃത്തിയാക്കുന്നതിനിടെ ചാക്കില്‍ സൂക്ഷിച്ച വടിവാളുകള്‍ കണ്ടെത്തി

സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നും എട്ടോളം വടിവാളുകള്‍ കണ്ടെടുത്തിരുന്നു

കണ്ണൂര്‍ : കലുങ്ക് വൃത്തിയാക്കുന്നതിനിടെ വടിവാളുകള്‍ കണ്ടെത്തി. തലശ്ശേരിയില്‍ ദേശീയ പാതയ്ക്ക് സമീപമുള്ള പുന്നോല്‍ മാപ്പിള എല്‍പി സ്‌കൂളിനടുത്ത് നിന്നാണ് ചാക്കിൽ സൂക്ഷിച്ച നിലയിൽ വടിവാളുകള്‍ കണ്ടെത്തിയത്.

read also: ദ്വീപിനെ രാജ്യാന്തര നിലവാരമുള്ള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്; കെ. സുരേന്ദ്രന്‍

ആറ് വടിവാളുകളാണ് ചാക്കിൽ ഉണ്ടായിരുന്നത്. ഒരു വര്‍ഷം മുന്‍പ് ഒളിപ്പിച്ച വടിവാളുകളാണ് ഇതെന്നാണ് പോലീസ് നിഗമനം. ഈ മാസം ഇത് രണ്ടാം തവണയാണ് കണ്ണൂരില്‍ നിന്നും വടിവാളുകള്‍ കണ്ടെടുക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

മെയ് മൂന്നിന് പിണറായിയില്‍ ഉമ്മന്‍ചിറ കുഞ്ഞിപ്പള്ളിയ്ക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നും എട്ടോളം വടിവാളുകള്‍ കണ്ടെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button