COVID 19KeralaNattuvarthaLatest NewsNewsIndia

തൃ​ശൂ​ര്‍ ജില്ലയിലെ കണക്കിൽപ്പെടാത്ത കോവിഡ് മരണങ്ങളുടെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

തൃ​ശൂ​ര്‍: സർക്കാരിന്റെ കണക്കുകളിൽ പെടാതെ കോ​വി​ഡ്​ ബാ​ധി​ച്ച്‌​ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ മ​രി​ച്ച​ത്​ 1500ല്‍ ​അ​ധി​കം പേ​രാ​ണെന്ന് മാധ്യമം റിപ്പോർട്ട്‌ ചെയ്യുന്നു. പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​ര്‍​ക്കെ​ല്ലാം കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചിട്ടുണ്ടെന്നാണ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. പക്ഷെ ഇ​തു​വ​രെ​യു​ള്ള സ​ര്‍​ക്കാ​റിന്റെ ക​ണ​ക്കി​ലു​ള്ള​ത്​ 834 പേ​ര്‍ മാ​ത്ര​മാ​ണ്.​ കോ​വി​ഡ്​ ബാ​ധി​ച്ച്‌​ മ​രി​ച്ച ബാ​ക്കി ഏ​ഴു​​ന്നൂ​റോ​ളം പേ​രു​ടെ മ​ര​ണം ഒ​രു ക​ണ​ക്കി​ലും ഇ​തു​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ല്‍ കോ​വി​ഡ്​ പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ച്ചാ​ണ്​ ഇ​ക്കൂ​ട്ട​രു​ടെ സം​സ്​​കാ​രം അ​ട​ക്കം ന​ട​ന്ന​ത്. അ​പ്പോ​ഴും സ​ര്‍​ക്കാ​റി​ന്റെ ഒ​രു പ​ട്ടി​ക​യി​ലും ഇ​ക്കൂ​ട്ട​ര്‍ ഉ​ള്‍​പ്പെ​ടു​ന്നി​ല്ല. അങ്ങനെ സംസ്കരിച്ചിട്ടുണ്ടെങ്കിൽ തന്നെ അത്‌ വലിയ തോതിലുള്ള ഒരു വ്യാപനത്തിലേക്ക് തൃശ്ശൂർ ജില്ലയെ നയിച്ചേക്കാം.

Also Read:സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈനായി നടത്തും; ഉപസമിതി നിർദ്ദേശം അംഗീകരിച്ച് വൈസ് ചാൻസലർ

കോവിഡ് ബാധിച്ച് മരിച്ചവർക്ക് കിട്ടേണ്ട
ഇ​ന്‍​ഷൂ​റ​ന്‍​സ്​ അ​ട​ക്കം ത​ട​യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഇത് സൃഷ്ടിക്കുന്നു. മാ​ത്ര​മ​ല്ല, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ ഇ​ത്ത​ര​ക്കാ​രു​ടെ വീ​ടു​ക​ള്‍​ക്ക്​ ന​ല്‍​കു​ന്ന സ​ഹാ​യ​ങ്ങ​ളും ല​ഭി​ക്കാ​തെ പോ​വു​ക​യാ​ണ്. ഒ​പ്പം സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചാ​ല്‍ മ​രി​ച്ച​യാ​ളു​ടെ വീ​ട്ടു​കാ​ര്‍​ക്ക്​ അ​ത്​ ല​ഭി​ക്കാ​തെ ​പോ​കു​ക​യും ചെ​യ്യും. ഈ അനാസ്ഥ എന്തുകൊണ്ട് സംഭവിക്കുന്നു എന്നതിന് അധികാരികൾക്ക് കൃത്യമായ ഉത്തരങ്ങൾ ഇല്ല.

കോവിഡ് 19 ന്റെ തീവ്രവ്യാപനത്തിൽ ജി​ല്ല​യി​ല്‍ പ്ര​തി​ദി​നം ശ​രാ​ശ​രി 40 പേ​രെ​ങ്കി​ലും മ​രി​ക്കു​ന്നു​ണ്ട്. അ​വ​സാ​ന 24 ദി​വ​സ​ത്തി​നി​ടെ ആ​യി​ര​ത്തോ​ളം പേ​ര്‍ മ​രി​ച്ചു. മ​റ്റ് രോ​ഗ​ങ്ങ​ളി​ല്ലാ​തെ കോ​വി​ഡ് മാ​ത്രം ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രെ മാ​ത്ര​മാ​ണ് കോ​വി​ഡ് ക​ണ​ക്കി​ല്‍ സം​സ്​​ഥാ​ന ഡെ​ത്ത് ഓ​ഡി​റ്റ് ക​മ്മി​റ്റി ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത്. സ്വ​കാ​ര്യ-​സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും വീ​ടു​ക​ളി​ലു​മാ​യി ന​ട​ന്ന കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്നു​ള്ള മ​ര​ണ​ങ്ങ​ളാ​ണ് 1500ലേ​റെ എ​ന്ന അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത്. ഇതൊന്നും സർക്കാർ രേഖകളിൽ മഷിയിട്ട് നോക്കിയാൽ കാണാൻ കഴിയില്ല.

കോവിഡ് മരണങ്ങൾ കുറഞ്ഞ സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ അധികാരികൾ ഈ അനാഥശവങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്. അവർക്കും ജീവിച്ചിരിക്കുന്ന ഉറ്റവരും ഉടയവരുമുണ്ട്. ഈ മരണങ്ങൾ
ഡെ​ത്ത് ഓ​ഡി​റ്റ് ക​മ്മി​റ്റി അം​ഗീ​ക​രി​ച്ചാ​ല്‍ മാ​ത്ര​മേ ഔ​ദ്യോ​ഗി​ക ക​ണ​ക്കി​ല്‍ ഉ​ള്‍​പ്പെ​ടു​ക​യു​ള്ളൂ. കോ​വി​ഡ്​ ര​ണ്ടാം ത​രം​ഗ​ത്തി​ലാ​ണ് മ​ര​ണ​ങ്ങ​ള്‍ ഏ​റെ​യെ​ങ്കി​ലും ഒ​ന്നാം ത​രം​ഗ​ത്തെ അ​പേ​ക്ഷി​ച്ച്‌ മ​ര​ണ​നി​ര​ക്കി​ല്‍ വ​ര്‍​ധ​ന​വി​ല്ല. 0.5 ശ​ത​മാ​ന​ത്തി​ന് താ​ഴെ​യാ​ണ് ജി​ല്ല​യി​ലെ മ​ര​ണ​നി​ര​ക്ക്. രോ​ഗി​ക​ള്‍ കൂ​ടു​ന്ന​തി​നാ​ലാ​ണ് മ​ര​ണ​വും കൂ​ടു​ന്ന​ത്. ഏ​പ്രി​ല്‍ പ​തി​ന​ഞ്ചി​ന് ശേ​ഷം മ​ര​ണ​ങ്ങ​ള്‍ കൂ​ടു​ത​ലാ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്നു. ബന്ധപ്പെട്ട ഇതിനെതിരെ കൃത്യമായ നടപടികൾ കൈക്കൊള്ളുമെന്ന് തന്നെ പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button