Latest NewsNewsInternational

കടല്‍ത്തീരത്ത് അടിഞ്ഞത് 700 കോടിയിലധികം വിലവരുന്ന മയക്കുമരുന്ന്

പൊലീസിനെ വിവരം അറിയിച്ചത് പ്രദേശവാസികള്‍

ലണ്ടന്‍: കടല്‍ തീരത്തടഞ്ഞിത് 960 കിലോയോളം വരുന്ന മയക്കുമരുന്ന്. ലണ്ടനിലാണ് സംഭവം. വാടെര്‍ പ്രൂഫ് ജാകെറ്റുകളില്‍ ഒളിപ്പിച്ചിരുന്ന നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. 700 കോടിയിലധികം വിലവരുന്ന മയക്കുമരുന്നുകളാണ് തീരത്ത് നിന്ന് കണ്ടെടുത്തത്.

Read Also : ബ്ലാക്ക് ഫംഗസ്: രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് 11,717 പേര്‍ക്ക്

രണ്ട് പാക്കറ്റുകളിലായി വെള്ളം കടക്കാത്ത വിധത്തിലാണ് മയക്കുമരുന്ന് പൊതിഞ്ഞുസൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പെട്ടെന്ന് തുറക്കാന്‍ പറ്റാത്ത നിലയിലാണ് മയക്കുമരുന്ന് തീരത്തേക്ക് അടിഞ്ഞതെന്ന് നാഷണല്‍ ക്രൈം ഏജന്‍സിയും അറിയിച്ചു. മയക്കുമരുന്ന് തെക്കേ അമേരിക്കയില്‍നിന്ന് എത്തിയതാവാമെന്ന് കരുതുന്നതായി എന്‍ സി എ ബ്രാഞ്ച് കമാന്‍ഡര്‍ മാര്‍ട്ടിന്‍ ഗ്രേസ് ബി.ബി.സിയോടു പ്രതികരിച്ചു. സാമ്പിള്‍ പരിശോധനയില്‍ കൊക്കെയ്ന്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് സമ്പൂര്‍ണ ഫോറന്‍സിക് പരിശോധന നടത്തുമെന്നും എന്‍.സി.എ വ്യക്തമാക്കി. വെള്ളം കടക്കാത്ത വിധത്തില്‍ പൊതിഞ്ഞ മയക്കുമരുന്ന് ലൈഫ് ജാകെറ്റുകളില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. വെള്ളത്തിനു മീതേ പൊങ്ങിക്കിടക്കാനായിരുന്നു ഇതെന്ന് എന്‍ സി എ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 80 മില്യന്‍ യൂറോ(ഏകദേശം 711 കോടി രൂപ വില വരുന്ന കൊക്കെയ്‌നാണ് ഈ പാക്കറ്റുകളില്‍ ഉണ്ടായിരുന്നത്.

പാകെറ്റുകള്‍ തീരത്തടിഞ്ഞു കിടക്കുന്നത് കണ്ടവരാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് സസ്‌ക്‌സ് പൊലീസ് സ്ഥലത്തെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button