KeralaLatest NewsNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ കീ​ഴ​ട​ങ്ങി

ക​ണ്ണൂ​ര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകൻ കീ​ഴ​ട​ങ്ങി. കണ്ണൂര്‍ വിളക്കോട് ചുള്ളിയോട് കുന്നുംപുറത്ത് ഹൗസില്‍ വികെ നിധീഷാണ് മു​ഴ​ക്കു​ന്ന് പോ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്.

കഴിഞ്ഞ ദിവസം വിളക്കോട് ഗവ. യുപി സ്‌കൂളിനടുത്തേക്ക് കുട്ടിയെ പ്ര​ലോ​ഭി​പ്പി​ച്ച്‌ വി​ളി​ച്ചു വ​രു​ത്തി ലൈം​ഗി​ക​മാ​യി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോക്‌സോ പ്രകാരവും പട്ടിക ജാതി/ പട്ടിക വര്‍ഗ പീഡന നിരോധന പ്രകാരവുമാണ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നത്.

Read Also  :  വാക്‌സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചോ? എങ്കില്‍ ഇവിടെ ഇനി മാസ്‌ക് വേണ്ട

ഇടതുമുന്നണിയുടെ സജീവ പ്രവര്‍ത്തകനായ ഇയാള്‍ വി​വാ​ഹി​ത​നും ഒ​രു കു​ട്ടി​യു​ടെ പി​താ​വു​മാ​ണ്. കത്വ വിഷയത്തില്‍ ഇടത് സംഘടനകള്‍ സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്തിരുന്ന ഇയാള്‍ ‘ജസ്റ്റിസ് ഫോര്‍ ആസിഫ’ ക്യാമ്പയിനിലും പങ്കെടുത്തിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button