KeralaLatest NewsIndiaNews

രമേശ് ചെന്നിത്തലയ്ക്ക് പിറന്നാൾ മധുരം നൽകി ഗവർണർ; മുഖ്യമന്ത്രിക്ക് നൽകിയ സമ്മാനം തന്നെ ചെന്നിത്തലയ്ക്കും

രമേശ് ചെന്നിത്തലയ്ക്ക് പിറന്നാളാശംസയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിറന്നാളാശംസയുമായി അദ്ദേഹത്തെ കാണാൻ നേരിട്ടെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വഴുതക്കാട്ടുള്ള ചെന്നിത്തലയുടെ വീട്ടിലാണ് ഗവർണർ പിറന്നാൾ സമ്മാനങ്ങളുമായി എത്തിയത്. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ പിറന്നാളിനു നൽകിയ അതേ സ്നേഹസമ്മാനമാണ് ഗവർണർ ചെന്നിത്തലയ്ക്കും നൽകിയത്.

Also Read:ഇന്ത്യയെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമം, ചുക്കാൻ പിടിക്കുന്നത് ജയലാലെന്ന് ആചാര്യ ബാലകൃഷ്ണ

ഒരു മോണ്ട് ബ്ലാങ്ക് പേനയും ചോക്ലേറ്റുമായിരുന്നു ഗവർണറുടെ വക സമ്മാനം. പാർലമെന്റിൽ ഒരുകാലത്ത് ഒപ്പമിരുന്നവരാണ് ആരിഫ് മുഹമ്മദ് ഖാനും ചെന്നിത്തലയും. പഴയ ഓർമകൾ ഇരുവരും പങ്കുവെച്ചു. ചെന്നിത്തലയുടെ പിറന്നാളിന്‌ കുടുംബം ഒരിക്കലും ആഘോഷങ്ങൾ നടത്താറില്ല. ഇത്തവണയും അങ്ങനെ തന്നെയായിരുന്നു.

ചൊവ്വാഴ്ചയായിരുന്നു ചെന്നിത്തലയുടെ പിറന്നാൾ. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വെച്ച് ചെന്നിത്തലയ്ക്ക് ആശംസകൾ നേർന്നു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർക്കൊപ്പം മറ്റ് സഹപ്രവർത്തകരും കോൺഗ്രസ് നേതാക്കളും അണികളും ചെന്നിത്തലയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button