COVID 19Latest NewsNewsIndia

ഇന്ത്യയിൽ നിന്ന് വരുന്നവർ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ മറ്റു രാജ്യങ്ങളിൽ കുടുങ്ങിപ്പോകുമെന്ന് സൗദി ഇന്ത്യൻ അംബാസഡർ

റിയാദ്: സൗദിയിലേക്കുള്ള യാത്രയ്ക്കിടയിൽ ബഹ്‌റൈനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുന്നതായി സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് അറിയിച്ചു. ഇന്ത്യന്‍ സാമൂഹ്യ പ്രതിനിധികളോട് ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read:ലക്ഷദ്വീപിലെ പഴയ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ സംഭവം :പ്രിഥ്വിരാജിന്റെ പേജിൽ പൊങ്കാല

1500ഓളം ആളുകളാണ് നിലവില്‍ സൗദിയിലേക്കുള്ള അനുമതിയും കാത്ത് ബഹ്‌റൈനില്‍ കഴിയുന്നത്. രാജ്യം അനുശാസിക്കുന്ന നിയമങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഇന്ത്യയിൽ നിന്ന് വരുന്നവർ മറ്റു രാജ്യങ്ങളിൽ കുടുങ്ങിപ്പോകാൻ ഇടയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

സൗദിയുടെ അംഗീകാരം ലഭിച്ച കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ദമ്മാം കിങ് ഫഹദ് കോസ്വേ വഴി സൗദിയിലേക്ക് എത്താന്‍ കഴിയില്ലെന്ന പുതിയ നിബന്ധനയാണ് യാത്രക്കാര്‍ക്ക് വിനയായത്. സൗദി വിദേശകാര്യ മന്ത്രാലയവുമായും ആരോഗ്യവകുപ്പുമായും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. പ്രശ്നങ്ങൾ വൈകാതെ തന്നെ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button