Latest NewsNewsIndia

പുതിയ ഐടി നിയമങ്ങള്‍ക്കെതിരെ വാട്‌സ് ആപ്പ് കോടതിയില്‍

എന്‍ഡു ടു എന്‍ഡ് എന്‍ക്രിപ്ഷനെ ബാധിക്കുമെന്നാണ് വാട്‌സ് ആപ്പിന്റെ നിലപാട്

ന്യൂഡല്‍ഹി: പുതിയ ഐടി നിയമങ്ങള്‍ക്കെതിരെ വാട്‌സ് ആപ്പ് കോടതിയെ സമീപിച്ചു. നിയന്ത്രണങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് വാട്‌സ് ആപ്പ് ഡല്‍ഹി ഹൈക്കോടതിയെയാണ് സമീപിച്ചിരിക്കുന്നത്. അതേസമയം, ഫേസ്ബുക്ക് പുതിയ ഐടി നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

Also Read: കാമുകനെ വിവാഹം കഴിക്കാൻ മതം മാറി, സമീറയെന്ന പേര് സ്വീകരിച്ചു; കൊടിയ പീഡനത്തെ തുടർന്ന് ആത്മഹത്യ

പുതിയ നിയമങ്ങളില്‍ ഒരെണ്ണം ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്നതാണെന്നാണ് വാട്‌സ് ആപ്പ് കോടതിയെ അറിയിച്ചിരിക്കുന്നത്. ഉപയോക്താവ് ആരാണെന്ന് സേവനദാതാക്കള്‍ നേരിട്ട് വെരിഫൈ ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ. ഫേക്ക് അക്കൗണ്ടുകളാണെങ്കിലും ഉപയോക്താവിനെ സേവനദാതാക്കള്‍ക്ക് അറിയാനാകണം. ഇത് എന്‍ഡു ടു എന്‍ഡ് എന്‍ക്രിപ്ഷനെ ബാധിക്കുമെന്നാണ് വാട്‌സ് ആപ്പിന്റെ നിലപാട്.

അതേസമയം, വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരെയും കേന്ദ്രവും കമ്പനിയും തമ്മില്‍ ഭിന്നത ഉടലെടുത്തിരുന്നു. നിലവില്‍ സകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ നഷ്ടപ്പെടില്ലെന്നാണ് വാട്‌സ് ആപ്പ് കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. ഇതിനിടെ, ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ട്വിറ്ററിനെതിരെയടക്കമുള്ള നീക്കങ്ങള്‍ ഡല്‍ഹി പോലീസ് ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ നിയമം സാമൂഹ്യ മാധ്യമങ്ങളെ എങ്ങനെ ബാധിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button