COVID 19KeralaLatest NewsNews

പുതിയ അധ്യയനവർഷവും ഓൺലൈൻ പഠനവും ; അന്തിമ തീരുമാനം ഇന്ന്

തിരുവനന്തപുരം : പുതിയ അധ്യയന വർഷത്തിലെ സ്‌കൂൾ തുറക്കലും ഓൺലൈൻ ക്ലാസുകൾ തുടങ്ങുന്നതും സംബന്ധിച്ചുളള അന്തിമതീരുമാനങ്ങള്‍ ഇന്നറിയാം.

Read Also : വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും കൊവിഡ് വാക്‌സിന്‍ നേരിട്ട് വാങ്ങാന്‍ അനുമതി 

ഇന്ന് രാവിലെ പതിനൊന്നരയ്ക്കാണ് വിദ്യാഭ്യാസ മന്ത്രിയുടെ വാര്‍ത്താ സമ്മേളനം. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സ്കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കും. പ്ലസ്ടു ക്ലാസുകള്‍ ജൂണ്‍ 1 മുതല്‍ തന്നെ തുടങ്ങാനാണ് ഇപ്പോഴത്തെ നീക്കം. എന്നാൽ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് ഓണ്‍ലൈനായി നടത്താനാണ് തീരുമാനം.

കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും വിക്ടേഴ്സ് ചാനല്‍ വഴിയുളള ക്ലാസുകൾ ഒന്നാം തീയതി തന്നെ ആരംഭിക്കും. ഗൂഗിള്‍ മീറ്റ് പോലുളള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി സ്കൂള്‍തലത്തില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും സംവദിക്കാവുന്ന രീതിയിലുളള ക്ലാസുകളും സർക്കാർ ആലോചിക്കുന്നുണ്ട്.

സംസ്ഥാനത്ത് കോവിഡ് കേസുകൾ ശമനമില്ലാതെ കൂടുന്നത് മൂലം ഈ അധ്യയനവർഷവും ഓൺലൈനിൽ തന്നെ മുന്നോട്ട് പോകാനാണ് സാധ്യത. അതേസമയം സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ കൈ​റ്റ്​ വി​ക്​​ടേ​ഴ്​​സ്​ ചാ​ന​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ക്ലാ​സു​ക​ള്‍ കാ​ണാ​ന്‍ ക​ഴി​യാ​ത്ത​വ​രു​ടെ ക​ണ​ക്ക്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ശേ​ഖ​രി​ച്ചിരുന്നു. അതിനെക്കുറിച്ചും വിദ്യാഭ്യാസമന്ത്രി വെളിപ്പെടുത്തുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button